പാഡ്മാൻ തമിഴിലേക്ക്

പാഡ്മാൻ തമിഴിലേക്ക് ഒരുക്കുന്നു. അരുണാടലം മുരുഗാനന്ദത്തിന്റെ ജീവിതകഥയാണ് പാഡ്മാനിൽ ഒരുക്കിയിരിക്കുന്നത്. ഹിന്ദിയിൽ ഒരുക്കിയ ചിത്രത്തിൽ അക്ഷയ് കുമാർ, രാധിക ആപ്‌തെ, സോനം കപൂർ എന്നിവരായിരുന്നു വേഷങ്ങൾ കൈകാര്യം ചെയ്തത്.
ഗ്രാമപ്രദേശങ്ങളിലെ സ്ത്രീകൾക്കായി വിലകുറഞ്ഞ ആർത്തവകാല നാപ്കിനുകൾ ഉണ്ടാക്കുന്ന യന്ത്രത്തിന് രൂപം നൽകിയ ആളാണ് അരുണാചലം മുരുഗാനന്ദം. ഈ യന്ത്രം ഗ്രാമീണ ഇന്ത്യയുടെ പല ഭാഗങ്ങളിലും പ്രചരിപ്പിച്ച മുരുഗാനന്ദം സ്ത്രീകളുടെ ആരോഗ്യസംരക്ഷണത്തിൽ നടത്തിയ പ്രവർത്തനങ്ങളെ ബഹുമാനിച്ച് ഇന്ത്യയുടെ രാഷ്ട്രപതിയുടെ കയ്യിൽ നിന്നും ചെന്നൈ ഐ.ഐ.ടിയുടെ ഇന്നൊവേഷൻ പുരസ്‌കാരം വാങ്ങിയിട്ടുണ്ട്. 2014ൽ ഇറങ്ങിയ റ്റൈം മാഗസിന്റെ ലോകത്തെ സ്വാധീനിച്ച 100 വ്യക്തികളുടെ പട്ടികയിൽ ഇടം കണ്ടെത്തിയ ഒരു ഭാരതീയനുമാണ് അരുണാചലം മുരുഗാനന്ദം.
padman
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here