പൊതുജനമധ്യത്തിൽ ഷൂസ് നക്കിക്കാൻ ശ്രമം, മർദ്ദനം, അപമാനം; യുവാവ് ആത്മഹത്യ ചെയ്തു

പൊതുജനമധ്യത്തിൽ ക്രൂരമർദ്ദനത്തിനും അപമാനത്തിനും ശേഷം ഷൂസ് നക്കിക്കാൻ അക്രമികൾ ശ്രമിച്ചതിൽ മനംനൊന്ത് യുവാവ് ആതമഹത്യ ചെയ്തു. ദക്ഷിണ മുംബൈ സ്വദേശിയും മുപ്പത്തഞ്ചുകാരനുമായ കാസിം ഷെയ്ഖാണ് ആത്മഹത്യ ചെയ്തത്.
കഫെ പരേഡിലെ മാർക്കറ്റിന് സമീപത്ത് നിന്നാണ് ഇയാൾ ആക്രമിക്കപ്പെട്ടത്. നാലംഗ സംഘമാണ് യുവാവിനെ ആക്രമിച്ചത്. പ്രതികളായ ഇസ്മയിൽ ഷെയ്ഖ്, അക്ബർ ഷെയ്ഖ്, കരിയ പവ്‌സെ, അഫ്‌സൽ ഖുറേഷി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ മർദ്ദനവും പൊതുജനമധ്യത്തിലുണ്ടായ അപമാനവും താങ്ങാനാവാതെയാണ് ആത്മഹത്യയെന്ന കാസിമിന്റെ കുറിപ്പ് പൊലീസ് കണ്ടെടുത്തു.
വാക്കേറ്റത്തെ തുടർന്ന് കാസിമിനെ ഇവർ പൊതുജനമധ്യത്തിൽ കൈയ്യേറ്റം ചെയ്യുകയായിരുന്നു. തുടർന്ന് ഇവരിലൊരാൾ സ്വന്തം ഷൂസിൽ തുപ്പിയ ശേഷം നക്കാൻ കാസിമിനോട് ആവശ്യപ്പെട്ടു. കുതറിയോടിയ കാസിം വീട്ടിൽ പോയി ജീവനൊടുക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here