മാണിക്ക് കോട്ടയത്തും കാനത്തിന്റെ വെട്ട്

കേരള കോണ്‍ഗ്രസിന്റെ തട്ടകമായ കോട്ടയം ജില്ലയിലും മാണിയെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത്. സിപിഐ കോട്ടയം ജില്ലാ സമ്മേളനത്തിലായിരുന്നു കാനം രാജേന്ദ്രന്‍ കെ.എം മാണിയുടെ ഇടതുപക്ഷ പ്രവേശനത്തിനുള്ള സാധ്യതകളെ വെട്ടിയത്. കോട്ടയത്ത് കേരള കോണ്‍ഗ്രസിനെതിരെ മത്സരിച്ചാണ് സിപിഐ ജയിച്ചത്. കെ.എം മാണിയെ എല്‍ഡിഎഫ് മുന്നണിയില്‍ ഉള്‍പ്പെടുത്തി മുന്നോട്ട് പോകാന്‍ സിപിഐക്ക് സാധിക്കില്ല. സിപിഐ യഥാര്‍ഥ ഇടതുപക്ഷമായതുകൊണ്ടാണ് മുന്നോട്ട് പോകുന്നത്. കേരള കോണ്‍ഗ്രസിന്റേത് ഇടതുപക്ഷ ചിന്താഗതിയല്ല. അതിനാല്‍ തന്നെ കെ.എം മാണിയെ മുന്നണിയില്‍ ഉള്‍പ്പെടുത്തുന്നതിനെ സിപിഐ ശക്തമായി എതിര്‍ക്കുമെന്നും കാനം പറഞ്ഞു. ബിജെപി വിരുദ്ധരെ ഒരുമിപ്പിക്കണമെന്നതാണ് കമ്യൂണിസ്റ്റ് നിലപാട്. ബിജെപിയെ എതിർക്കാൻ സിപിഎമ്മിനും സിപിഐക്കും കഴിയണമെന്നും മുഖ്യശത്രുവിനെ തിരിച്ചറിയാൻ കഴിയാതെ വന്നപ്പോഴെല്ലാം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് തിരിച്ചടി നേരിട്ടിട്ടുണ്ടെന്നും കാനം കൂട്ടിച്ചേര്‍ത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here