പാർട്ടിയുടെ ഔദ്യോഗിക വാർത്താ പ്രചരണത്തിന് ‘കനൽ’ യുട്യൂബ് ചാനലുമായി CPI

CPI യുട്യൂബ് ചാനൽ തുടങ്ങുന്നു. കനൽ എന്ന പേരിലാണ് യുട്യൂബ് ചാനൽ തുടങ്ങുക. ടെലഗ്രാഫ് മുൻ എഡിറ്റർ ആർ. രാജഗോപാലിൻ്റെ നേതൃത്വത്തിലാണ് ഡിജിറ്റൽ ചാനൽ. പാർട്ടിയുടെ സമൂഹ മാധ്യമ ഇടപെടലിൻ്റെ ചുമതലക്കാരനായി രണ്ട് മാസം മുൻപ് ആർ. രാജഗോപാൽ ചുമതലയേറ്റിരുന്നു. പാർട്ടിയുടെ ഔദ്യോഗിക വാർത്താ പ്രചരണത്തിന് വേണ്ടിയാണ് ചാനൽ.
വാർത്താ പ്രചരണത്തിന് പുതിയ കാലത്തിൻ്റെ സാങ്കേതികവിദ്യകൾ ഉപയോഗിക്കണമെന്ന തീരുമാനത്തിലാണ് ചാനൽ തുടങ്ങുന്നത്.മുതിർന്ന മാധ്യമപ്രവർത്തകർ സിപിഐ യൂട്യൂബ് ചാനലുമായി സഹകരിക്കുമെന്നാണ് വിവരം. യൂട്യൂബ് ചാനൽ തുടങ്ങുന്നതോടെ പാർട്ടിയുടെ പരിപാടികൾക്കും നേതാക്കൾക്കും ഒരു സ്പേസ് കിട്ടുമെന്നാണ് വിലയിരുത്തുന്നത്.
പാർട്ടിയുടെ രാഷ്ട്രീയ ആശയങ്ങൾ, രാഷ്ട്രീയ നിലപാടുകൾ എന്നിവ ജനങ്ങളെ നേരിട്ട് അറിയിക്കാനാണ് ‘കനൽ’ തുടങ്ങുന്നത്. മുതിർന്ന മാധ്യമപ്രവർത്തകർ തന്നെ നേതൃത്വം നൽകുന്ന സംഘമാണ് ചാനൽ നിയന്ത്രിക്കുക എന്നാണ് വിവരം. നേരത്തെ, ചാനൽ തുടങ്ങാൻ തീരുമാനിച്ചിരുന്നെങ്കിലും പ്രായോഗികത കണക്കിലെടുത്ത് പിൻമാറുകയായിരുന്നു.
Story Highlights : cpi launches youtube channel kanal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here