കപ്പലിലെ പൊട്ടിത്തെറി ഒഴിവാക്കാമായിരുന്നു; ഡിജി

കൊച്ചി: കപ്പല്‍ശാലയിലെ അപകടം ഒഴിവാക്കാന്‍ കഴിയുന്നതായിരുന്നുവെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിംഗ്. എതുതരത്തിലുള്ള വാതക ചോർച്ചയും പരിശോധിക്കാൻ കൊച്ചിയിൽ സംവിധാനമുണ്ടെന്നും പരിശോധനയിലുണ്ടായ പാളിച്ചയായിരിക്കാം അപകടത്തിന് കാരണമെന്നും ഡിജി പറഞ്ഞു. നേരത്തെ നിശ്ചയിച്ചിരുന്ന ജോലികളാണ് കപ്പലിൽ നടന്നിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജീവനക്കാർ ടാങ്കിനുള്ളിൽ കയറുന്നതിനു മുൻപ് ഇത്തരം വാതകങ്ങളുടെ സാന്നിധ്യമുണ്ടോയെന്നു സുരക്ഷാ ജീവനക്കാർ പരിശോധിക്കണമെന്നാണു ചട്ടം. ഈ പരിശോധനകൾ നടത്തിയതായി കപ്പൽശാല അധികൃതർ അറിയിച്ചത്.
ഒഎൻജിസിയുടെഎണ്ണപര്യവേക്ഷണത്തിന് ഉപയോഗിക്കുന്ന സാഗർഭൂഷണ്‍എന്ന കപ്പലിലെ സ്റ്റീൽ ബല്ലാസ്റ്റ് ടാങ്കിനുള്ളിലായിരുന്നു പൊട്ടിത്തെറി. സംഭവത്തിൽ അഞ്ച് പേർ മരിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here