ചാരവൃത്തി കേസ്; കൊച്ചി കപ്പല്‍ശാലയില്‍ NIA റെയ്ഡ്; ജീവനക്കാരന്‍ കസ്റ്റഡിയിൽ

കൊച്ചി കപ്പൽശാലയിൽ എൻഐഎ റെയ്ഡ്. വിശാഖപട്ടണത്തെ ചാരവൃത്തി കേസുമായി ബന്ധപ്പെട്ടാണ് പരിശോധന. ഹൈദരാബാദ് യൂണിറ്റാണ് പരിശോധന നടത്തുന്നത്. റെയ്ഡിൽ കപ്പൽശാലയിലെ ജീവനക്കാരനെ കസ്റ്റഡിയിലെടുത്തു. കപ്പൽശാലയിൽ നിന്നും തന്ത്ര പ്രധാന ചിത്രങ്ങൾ ചോർത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്തത്.
ഹണി ട്രാപ്പ് തെളിഞ്ഞതോടെയാണ് കൊച്ചിയിലേക്ക് ഹൈദരാബാദ് ടീം എത്തിയത്. പ്രതിരോധ കപ്പലുകളുടെ വിവരങ്ങൾ ജീവനക്കാരനിൽ നിന്നും ചോർന്നെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു നടപടി കസ്റ്റഡിയിൽ എടുത്തയാളെ ചോദ്യം ചെയ്ത് വരികയാണ്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും. ഇയാളെ ഹൈദരാബാദിലേക്ക് കൊണ്ടു പോകും.
Read Also: ‘അവസരം വാഗ്ദാനം ചെയ്തുള്ള ലൈംഗിക പീഡനങ്ങള്‍ എല്ലായിടത്തും ഉള്ളതാണ്’: നടി ഖുശ്ബു
മുന്‍പും കൊച്ചി കപ്പല്‍ശാലയിലയില്‍ ഹണിട്രാപ്പില്‍ കുടുങ്ങി തന്ത്രപ്രധാനമായി ചിത്രങ്ങള്‍ അയച്ചു നല്‍കിയ ജീവനക്കാരന്‍ പിടിയിലായിട്ടുണ്ട്. കൂടാതെ രണ്ട് ഇതര സംസ്ഥാനതൊഴിലാളികള്‍ കപ്പല്‍ശാലയിലെ ചിത്രങ്ങളെടുത്തത് സംബന്ധിച്ച് അന്വേഷണം എന്‍ഐഎ ആരംഭിച്ചിരുന്നു.
Story Highlights : Espionage case NIA raid at Cochin Shipyard
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here