Advertisement

ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് ജേക്കബ് സുമ രാജിവച്ചു

February 15, 2018
Google News 1 minute Read
Jacob Zuma resigned

അഴിമതിയാരോപണ വിധേയനായ ദക്ഷിണാഫ്രിക്കൻ പ്രസിഡൻറ് ജേക്കബ് സുമ രാജിവച്ചു. 48 മണിക്കൂറിനകം രാജിവയ്ക്കണമെന്നു ഭരണകക്ഷിയായ ആഫ്രിക്കൻ നാഷണൽ കോൺഗ്രസിൻറെ (എഎൻസി) അന്ത്യശാസനത്തെ തുടർന്നാണ് രാജി തീരുമാനം. സുമയ്ക്ക് എതിരേയുള്ള അവിശ്വാസ പ്രമേയം പാർലമെൻറ് ഇന്നു ചർച്ചയ്‌ക്കെടുക്കാനിരിക്കുകയായിരുന്നു.

എഎൻസിക്കു വൻ ഭൂരിപക്ഷമുള്ള സാഹചര്യത്തിൽ പ്രമേയം പാസാക്കുക ബുദ്ധിമുട്ടുള്ള കാര്യമല്ലായിരുന്നു. സിറിൽ റാമഫോസയെ സുമയ്ക്കു പകരം പ്രസിഡൻറായി തെരഞ്ഞെടുക്കുമെന്നും എഎൻസി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പാർട്ടി കടുത്ത നിലപാട് വ്യക്തമാക്കിയതോടെയാണ് നില പരുങ്ങലിലായ സുമ രാജി സമർപ്പിച്ചത്.

Jacob Zuma resigned

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here