ഇന്ദിരാഗാന്ധി ഒറ്റപ്പെൺകുട്ടി സ്‌കോളർഷിപ്പ്; അപേക്ഷിക്കാനുള്ള അവസാന തിയതി ഇന്ന്

last date to apply for indira gandhi scholarship

ഇന്ദിരാഗാന്ധി ഒറ്റപ്പെൺകുട്ടി സ്‌കോളർഷിപ്പിന് അപേക്ഷിക്കാനുള്ള അവസാന തിയതി ഇന്ന്. നോൺ പ്രൊഫഷണൽ കോഴ്‌സുകളിൽ ബിരുദാനന്തര ബിരുദത്തിന് പഠിക്കാൻ യു.ജി.സി നൽകുന്ന സ്‌കോളർഷിപ്പാണ് ഇത്.

അപേക്ഷക രക്ഷിതാക്കളുടെ ഒറ്റ/ഇരട്ട പെൺകുട്ടിയായിരിക്കണം. ബിരുദാനന്തരബിരുദത്തിന് ചേരുമ്പോൾ 30 വയസ്സ് കവിയരുത്. മാസംതോറും 3100 രൂപ വീതമാണ് സ്‌കോളർഷിപ്പ് തുകയായി ലഭിക്കുക.

ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. https://scholarships.gov.in/ എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി ഫെബ്രുവരി 15 ആണ്.

last date to apply for indira gandhi scholarship

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top