Advertisement

സൗദി ടെലികോം മേഖലയിൽ സ്വദേശിവത്കരണം ഊർജ്ജിതമാക്കാൻ തീരുമാനം

February 15, 2018
1 minute Read
saudization to be strengthened in saudi telecom

സൗദി ടെലികോം മേഖലയിൽ സ്വദേശിവത്കരണം ഊർജ്ജിതമാക്കാൻ തീരുമാനം. സ്വദേശിവത്കരണത്തിനായി തൊഴിൽ മന്ത്രാലയവും ടെലികോം മന്ത്രാലയവും ധാരണയിൽ ഒപ്പുവെച്ചു. വനിതകൾക്കടക്കം കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് ലക്ഷ്യം.

തൊഴിൽ മന്ത്രി ഡോക്ടർ അലി ബിൻ നാസിർ അൽഗഫീസ്, ടെലികോം മന്ത്രി എഞ്ചിനീയർ അബ്ദുല്ല ബിൻ ആമിർ അസ്സവാഹ എന്നിവരാണ് കരാറിൽ ഒപ്പുവെച്ചത്.സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണം ശക്തമാക്കുക, സ്വദേശി യുവാക്കൾക്ക് കൂടുതൽ തൊഴിലവസരം സൃഷ്ടിക്കുക, തൊഴിൽ മേഖലയിൽ സ്ത്രീ സാന്നിധ്യം വർധിപ്പിക്കുക, പുതുതായി ജോലിക്കത്തെുന്നവർക്ക് ആവശ്യമായ പരിശീലനം നൽകുക എന്നിവ കരാറിന്റെ ഭാഗമാണ്.

saudization

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top