ഗൗതം വാസുദേവ്- ടോവീനോ കൂട്ടുകെട്ടില്‍ സംഗീത ആല്‍ബം; പ്രണയത്തിലലിഞ്ഞ് ഉളവിരവ്

ടൊവിനോയെ നായകനാക്കി തമിഴിലെ ഹിറ്റ് സംവിധായകന്‍ ഗൗതം മേനോന്‍ ഒരുക്കിയ വീഡിയോ ആല്‍ബം ഉളവിരവിലെ ആദ്യ ഗാനം പുറത്ത്. തമിഴിലെ അവതാരകയായ ദിവ്യ ദര്‍ശിനിയാണ് ഗാനത്തിലെ ടൊവിനോയുടെ നായിക. ഒന്‍ട്രാക എന്റര്‍ടൈന്‍മെന്റ്സാണ് ഈ ആല്‍ബം നിര്‍മ്മിച്ചിരിക്കുന്നത്. യുവ സംഗീതജ്ഞരേയും ആല്‍ബങ്ങളേയും പ്രോത്സാഹിപ്പിക്കുന്നതിനായി ഗൗതം വാസുദേവ മേനോന്‍ തന്നെ രൂപം കൊടുത്തതാണ് ഒന്‍ട്രാക എന്റര്‍ടൈന്‍മെന്റ്സ്. വാലന്റൈന്‍സ് ഡേയ്ക്കാണ് ഈ വീഡിയോ പുറത്ത് വിട്ടത്. നടന്‍ സൂര്യയാണ് ഈ വീഡിയോ പുറത്ത് വിട്ടത്.
ടൊവീനോ നായകനാകുന്ന തമിഴ് ചിത്രം അഭിയും അനുവും അടുത്ത് റിലീസാകാനിരിക്കുകയാണ്. പിയാ വാജപേയ് ആണ് ചിത്രത്തിലെ നായിക. ഛായാഗ്രാഹക ബി ആര്‍ വിജയലക്ഷ്മിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അഭിയുടെ കഥ അനുവിന്റേയും എന്ന പേരില്‍ മലയാളത്തിലും ചിത്രം റീലിസ് ചെയ്യും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here