സെഞ്ചൂറിയന്‍ ഏകദിനം; ടോസ് ലഭിച്ച ഇന്ത്യ ഫീല്‍ഡിംഗ് തിരഞ്ഞെടുത്തു

സെഞ്ചൂറിയനില്‍ നടക്കുന്ന ഇന്ത്യ-സൗത്താഫ്രിക്ക ഏകദിന പരമ്പരയിലെ ആറാമത്തെയും അവസാനത്തെയുമായ ഏകദിനത്തില്‍ ടോസ് ലഭിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി സൗത്താഫ്രിക്കയെ ബാറ്റിംഗിനയച്ചു. അഞ്ച് മത്സരങ്ങളില്‍ നാലെണ്ണത്തിലും വിജയം സ്വന്തമാക്കിയ ഇന്ത്യ പരമ്പര നേടി കഴിഞ്ഞു എന്നതിനാല്‍ ഈ മത്സരത്തിന് പ്രാധാന്യം കുറവാണ്. ഫാസ്റ്റ് ബൗളര്‍ ഭുവനേശ്വര്‍ കുമാറിന് ഈ മത്സരത്തില്‍ വിശ്രമം അനുവദിച്ചിട്ടുണ്ട്. ഭുവനേശ്വറിന് പകരം ശര്‍ദുല്‍ താക്കൂര്‍ അവസാന ഇലവനില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. മറ്റ് മാറ്റങ്ങളൊന്നും ഇന്ത്യന്‍ ടീമില്‍ വരുത്തിയിട്ടില്ല.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here