എത്യോപ്യൻ പ്രധാനമന്ത്രി രാജിവച്ചു

എത്യോപ്യൻ പ്രധാനമന്ത്രി ഹെയ്ലിമറിയം ദെസലെഗൻ അപ്രതീക്ഷിതമായി രാജിവച്ചു.2012ലാണ് ഹെയ്ലിമറിയം എത്യോപ്യയിൽ അധികാരത്തിലെത്തിയത്. രാജ്യത്തിന്റെ സമാധാനത്തിനും ജനാധിപത്യത്തിനും വഴിയൊരുക്കുന്ന പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നതിനുവേണ്ടിയാണ് രാജിയെന്ന് അദ്ദേഹം പറഞ്ഞത്. രാജ്യത്ത് വർഷങ്ങളായുള്ള രാഷ്ട്രീയ സംഘർഷങ്ങളും കലാപങ്ങളും അവസാനിപ്പിക്കണമെന്നും ഹെയ്ലിമറിയം ആവശ്യപ്പെട്ടു.
കഴിഞ്ഞ മൂന്നു വർഷത്തിനിടെ സർക്കാർ വിരുദ്ധ സമരങ്ങളിൽ നൂറു കണക്കിന് ആളുകൾ എത്യോപ്യയിൽ കൊല്ലപ്പെട്ടിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here