Advertisement

സെഞ്ചൂറിയന്‍ ഏകദിനം; ഇന്ത്യയ്ക്ക് ഇത് പരീക്ഷണ ചടങ്ങ്

February 16, 2018
1 minute Read
India CXri

ഇന്ത്യ-സൗത്താഫ്രിക്ക ഏകദിന പരമ്പരയിലെ അവസാന ഏകദിനം ഇന്ന് സെഞ്ചൂറിയനില്‍ നടക്കും. വൈകീട്ട് 4.30നാണ് മത്സരം. പരമ്പരയിലെ അഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഇന്ത്യ4-1 വിജയത്തോടെ പരമ്പര സ്വന്തമാക്കി കഴിഞ്ഞു. അതിനാല്‍ തന്നെ ആറാം ഏകദിനത്തിന് ഇന്ത്യ വേണ്ടത്ര പ്രാധാന്യം നല്‍കില്ല. റിസര്‍വ് ബഞ്ചിലിരിക്കുന്ന താരങ്ങള്‍ക്ക് ഈ ഏകദിനത്തില്‍ അവസരം ലഭിച്ചേക്കും. പേസ് താരങ്ങളായ ജസ്പ്രിത് ബുംറയ്ക്കും ഭുവനേശ്വര്‍ കുമാറിനും ഈ കളിയില്‍ വിശ്രമം അനുവദിച്ചേക്കാം. മുഹമ്മദ് ഷമിയും ശര്‍ദുല്‍ താക്കൂറും ബൗളിംഗ് ലൈനപ്പിലേക്ക് അവസരം കാത്തുനില്‍ക്കുന്നു. ബാറ്റിംഗ് നിരയില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയില്ല. ദിനേശ് കാര്‍ത്തിക്കും മനീഷ് പാണ്ഡ്യയും ബാറ്റിംഗിന് അവസരം കാത്തുനില്‍ക്കുന്നുണ്ടെങ്കിലും ടീമില്‍ ഉള്‍പ്പെടുത്താനുള്ള സാധ്യതകള്‍ കുറവാണ്. ഈ മത്സരവും വിജയിച്ച് ട്വന്റി-20 പരമ്പരയ്ക്ക് ഒരുങ്ങുവാന്‍ ഇന്ത്യ തയ്യാറെടുക്കുമ്പോള്‍ ആശ്വാസവിജയം മാത്രം ലക്ഷ്യം വച്ചാണ് ആതിഥേയരായ സൗത്താഫ്രിക്ക ഇന്ന് കളത്തിലിറങ്ങുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top