Advertisement

സ്വകാര്യ ബസ് സമരം; നിലപാട് കടുപ്പിച്ച് ഗതാഗതമന്ത്രി

February 16, 2018
Google News 0 minutes Read
A.K Sasindran 5

സമരം നടത്തുന്ന സ്വകാര്യ ബസ് ഉടമകളുമായി സര്‍ക്കാര്‍ അങ്ങോട്ടുചെന്ന് ചര്‍ച്ച നടത്താന്‍ തയ്യാറല്ലെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍. സമരത്തിന് എന്തെങ്കിലും പ്രസക്തിയുണ്ടോ എന്ന് അവര്‍ തന്നെ ചിന്തിക്കട്ടെ. ഈ സമരം കാരണം കഷ്ടപ്പെടുന്നത് വിദ്യാര്‍ഥികളും മറ്റ് സാധാരണക്കാരുമാണ്. നിരക്കുവര്‍ധനയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രതിഷേധമുണ്ടെങ്കില്‍ സര്‍ക്കാരിനെയാണ് ബസ് ഉടമകള്‍ ആദ്യം അറിയിക്കേണ്ടത്. ബസ് ഉടമകള്‍ കാര്യങ്ങള്‍ വിവേചനപൂര്‍വ്വം തിരിച്ചറിയണം. സര്‍ക്കാര്‍ ഇനി അങ്ങോട്ട് ചെന്ന് ഒത്തുതീര്‍പ്പിന് ക്ഷണിക്കുന്നില്ല. ബസ് ഉടമകള്‍ ചെയ്യുന്നത് ന്യായമായ പ്രതിഷേധമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here