സ്വകാര്യ ബസ്സുകളുടെ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി

സംസ്ഥാനത്ത് സ്വകാര്യ ബസ്സുകളുടെ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി. നിലവിൽ പ്രഖ്യാപിച്ച നിരക്കുവർധന പര്യാപ്തമല്ലെന്ന് കാണിച്ചാണ് സമരം. മിനിമം നിരക്ക് 10 രൂപയാക്കണമെന്നതില്‍ വിട്ടുവീഴ്ചയില്ലെന്നാണ് ബസ്സുടമകളുടെ നിലപാട്. വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് 50 ശതമാനമാക്കാതെ അവരെ ബസില്‍ കയറ്റില്ലെന്നും ആവശ്യങ്ങള്‍ നടപ്പാക്കി കിട്ടാനായി സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചതകാല സമരം തുടങ്ങുമെന്നും ബസുടമകള്‍ അറിയിച്ചു.
സ്വകാര്യ ബസുകൾ സർവീസ് നടത്തുന്ന റൂട്ടുകളിൽ കെഎസ്ആർടിസി ബസുകൾ കൂടുതൽ സർവീസുകൾ നടത്തുന്നുണ്ട്. ഓപ്പറേഷൻസ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ യൂണിറ്റ് അധികാരികൾക്കു ഇതുസംബന്ധിച്ചു കത്ത് നൽകി. അതേസമയം യാത്രക്കാരുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് ഗതാഗത മന്ത്രി മുന്നോട്ട് വച്ച ചര്‍ച്ചയില്‍ പങ്കെടുക്കാമെന്ന് ബസ്സുടമകള്‍ വ്യക്തമാക്കിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here