ഭക്ഷണം കഴിക്കുന്നത് കണ്ടാൽ അടി ഉറപ്പ്; ബലമായി കഴിച്ച ഭക്ഷണം ഛർദ്ദിപ്പിക്കും; 10 വർഷമായി സ്വന്തം മുത്തച്ഛനിൽ നിന്ന് പെൺകുട്ടി ഏറ്റുവാങ്ങിയത് ക്രൂര പീഡനങ്ങൾ

മനുഷ്യ രക്തം ഉറഞ്ഞുപോകുന്ന ക്രൂരതയിലൂടെ ഈ പെൺകുട്ടി കടന്നുപോയത് ഒന്നും രണ്ടും ദിവസമല്ല, നീണ്ട പത്ത് വർഷങ്ങളാണ്. ഭക്ഷണം കഴിക്കാൻ അനുവാദമില്ല, വിശപ്പ് സഹിക്കാനാകാതെ ഭക്ഷണം കഴിക്കുന്നത് കണ്ടാൽ അടി ഉറപ്പ്…പിന്നെ വയറിൽ ചവിട്ടിയും ഇടിച്ചും തിന്ന ഭക്ഷണമെല്ലാം ഛർദ്ദിപ്പിക്കും…സ്വന്തം മുത്തച്ഛൻ തന്നെയാണ് കുട്ടിയെ ഇത്തരത്തിൽ പീഡിപ്പിച്ചത്.
ജപ്പാനിലെ ക്യോടോ സ്വദേശിനിക്കാണ് ഈ ക്രൂരതകൾ അനുഭവിക്കേണ്ടി വന്നത്. കഴിഞ്ഞ ദിവസമാണ് അക്കാലത്തെ തന്റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് അവർ തന്റെ ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ഇടുന്നത്. ശാരീരിക പീഡനങ്ങൾ മൂലം കഴുത്തിലും കൈയ്യിലുമെല്ലാം ചതവുകളും പൊട്ടിയ പാടുകളുമെല്ലാം പ്രകടമാണ് ചിത്രത്തിൽ.
ഒടുവിൽ മുത്തച്ഛനിൽ നിന്നും രക്ഷപ്പെട്ട് ആശുപത്രിയിലെത്തിയപ്പോൾ മരണത്തിൽ നിന്നും വെറും പത്ത് മിനിറ്റ് മാത്രം അകലെയായിരുന്നു അവരെന്ന് ഡോക്ടർമാർ അറിയിച്ചു.
എല്ലും തോലുമായി വാരിയെല്ല് വരെ പുറത്ത് കാണാവുന്ന ആ രൂപത്തിൽ നിന്നും എന്നാൽ ഇന്ന് ഏറെ മാറിയിരിക്കുന്നു ഇവർ. അന്ന് വെറും 16 കിലോഗ്രാം മാത്രമായിരുന്നു ഭാരമെങ്കിൽ ഇന്ന് ആ അവസ്ഥയിൽ നിന്നെല്ലാം മാറി പൂർണ ആരോഗ്യവതിയായിരിക്കുന്നു അവർ.
എന്തെങ്കിലും തരത്തിലുള്ള പീഡനങ്ങളോ ഈറ്റിംഗ് ഡിസോർഡറുകളോ ഉണ്ടെങ്കിൽ തന്നോട് തുറന്നുപറയാൻ മടിക്കേണ്ട എന്ന് പറഞ്ഞുകൊണ്ടാണ് യുവതി തന്റെ ചിത്രങ്ങളും കഥയും ട്വിറ്ററിൽ പങ്കുവെച്ചത്.
woman starved and abused by grandfather
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here