Advertisement

ഈസ്റ്റ് ബംഗാളിനെതിരെ ഗോകുലം കേരള എഫ്‌സിക്ക് വിജയം

February 17, 2018
1 minute Read
Gokulam FC

ഐ ലീഗ് ഫുട്‌ബോളില്‍ ഗോകുലം എഫ്‌സി 2-1 ന് ഈസ്റ്റ് ബംഗാളിനെ വീഴ്ത്തി. ഗോകുലത്തിന്റെ മൈതാനമായ കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിലായിരുന്നു ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഗോകുലം വിജയം കുറിച്ചത്. കട്‌സൂമി യൂസ നേടിയ ഗോളോടെ ഈസ്റ്റ് ബംഗാളായിരുന്നു ആദ്യം മുന്‍പിലെത്തിയത്. പിന്നീടായിരുന്നു ഗോകുലത്തിന്റെ മുന്നേറ്റം. കിവി ഷിമോനി നേടിയ ഗോളില്‍ ഗോകുലം പിന്നീട് ഈസ്റ്റ് ബംഗാളിന് ഒപ്പമെത്തി. സമനിലയില്‍ കലാശിക്കുമെന്ന് തോന്നിയ മത്സരത്തിന്റെ അവസാന നിമിഷത്തില്‍ ഓണ്‍ഗോള്‍ വഴിയാണ് ഗോകുലം വിജയത്തിലെത്തിയത്. ഗോ​കു​ല​ത്തി​ന്‍റെ അ​ർ​ജു​ൻ പാ​യി​ച്ച ഷോ​ട്ട് ര​ഞ്ജ​ന്‍റെ കാ​ലി​ൽ ത​ട്ടി ഗോ​ളാ​കു​ക​യാ​യി​രു​ന്നു. വി​ജ​യ​ത്തോ​ടെ 14 മ​ൽ​സ​ര​ങ്ങ​ളി​ൽ​നി​ന്നും ഗോ​കു​ല​ത്തി​ന് 16 പോ​യി​ന്‍റാ​യി. ഗോ​കു​ല​ത്തോ​ടേ​റ്റ അ​പ്ര​തീ​ക്ഷി​ത പ​രാ​ജ​യം ഈ​സ്റ്റ് ബം​ഗാ​ളി​ന്‍റെ കി​രീ​ട സാ​ധ്യ​ത​ക​ൾ​ക്കു മ​ങ്ങ​ലേ​ൽ​പ്പി​ച്ചു. 15 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 26 പോ​യി​ന്‍റു​മാ​യി ഈ​സ്റ്റ് ബം​ഗാ​ൾ മൂ​ന്നാം സ്ഥാ​ന​ത്താ​ണു​ള്ള​ത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top