Advertisement

സ്വകാര്യ ബസ് സമരം ഒത്തുതീര്‍പ്പാക്കാനുള്ള ചര്‍ച്ചയില്‍ ഒരു വിഭാഗം ബസ് ഉടമകള്‍ സംഘര്‍ഷവുമായി രംഗത്ത്

February 18, 2018
Google News 0 minutes Read
kerala bus strike

സ്വകാര്യ ബസ് സമരം ഒത്തുതീര്‍പ്പാക്കാനായി ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ബസ് ഉടമകളുമായുള്ള ചര്‍ച്ചയില്‍ ഒരു വിഭാഗം ബസ് ഉടമകള്‍ പ്രതിഷേധവുമായി രംഗത്ത്. കോഴിക്കോട് വെച്ച് ഇന്ന് നാല് മണിയോടെയാണ് മന്ത്രിയുടെ അധ്യക്ഷതയില്‍ ചര്‍ച്ച ആരംഭിച്ചത്. ചര്‍ച്ച ആരംഭിച്ച് അല്‍പ്പസമയത്തിനകം ഒരു വിഭാഗം ബസ് ഉടമകള്‍ ചര്‍ച്ച നടക്കുന്ന ഹാളിനകത്തേക്ക് തള്ളികയറാന്‍ ശ്രമിച്ചതോടെ സംഭവസ്ഥലത്ത് സംഘര്‍ഷം ഉടലെടുത്തു. ഒരു വിഭാഗത്തെ മാത്രമേ ചര്‍ച്ചയിലേക്ക് പ്രവേശിപ്പിച്ചിട്ടുള്ളുവെന്നും ബസ് സമരം അട്ടിമറിക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു. ബസ് ഉടമകള്‍ തമ്മിലാണ് സംഘര്‍ഷം. സംഘര്‍ഷം ഇപ്പോഴും തുടരുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here