‘അപരന്റെ’ ഓര്‍മ്മയില്‍ അശ്വതിക്കൊപ്പം ജയറാം;എല്ലാവര്‍ക്കും നന്ദി പറഞ്ഞ് ജയറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്

പത്മരാജന്‍ ചിത്രമായ അപരനിലൂടെയാണ് ജയറാം മലയാള സിനിമയിലേക്ക് കാലെടുത്ത് വെക്കുന്നത്. അന്ന് അപരന്റെ സെറ്റില്‍ വെച്ച് പരിചയപ്പെട്ട മലയാളികളുടെ പ്രിയപ്പെട്ട നായിക പാര്‍വ്വതി പിന്നീട് ജയറാമിന്റെ ജീവിതനായികയായി. അപരനിലൂടെ പാര്‍വതി ജയറാമിന്റെ സ്വന്തം അശ്വതിയാകുകയായിരുന്നു…മുപ്പത് വര്‍ഷമായി പദ്മരാജന്‍ ചിത്രമായ അപരന്‍ പിറവിയെടുത്തിട്ട്. അപരന്റെ ഓര്‍മ്മയിലാണ് ഇന്ന് ജയറാം. സിനിമയെന്ന സ്വപ്‌നം സാക്ഷാത്കരിച്ചതും ഏറ്റവും പ്രിയപ്പെട്ട അശ്വതിയെ ജീവിതസഖിയായി ലഭിച്ചതും അപരനിലൂടെയാണ്. കഴിഞ്ഞ മുപ്പത് വര്‍ഷങ്ങളുടെ സ്മരണയില്‍ നടന്‍ ജയറാം തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ പങ്കുവെച്ച ചിത്രമാണ് ഇന്ന് സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത്. പാര്‍വതിക്കൊപ്പമുള്ള ചിത്രത്തോടൊപ്പം കഴിഞ്ഞ മുപ്പത് വര്‍ഷം തന്റെ അഭിനയ ജീവിതത്തില്‍ താങ്ങും തണലുമായവരെ ഓര്‍ത്ത് അവര്‍ക്ക് നന്ദി പറയാനും മലയാളികളുടെ പ്രിയപ്പെട്ട നടന്‍ മറന്നില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here