Advertisement

ഷുഹൈബിനെ കൊലപ്പെടുത്തിയത് അ‍ഞ്ച് പേരടങ്ങുന്ന സംഘമെന്ന് പോലീസ്

February 19, 2018
Google News 0 minutes Read

കണ്ണൂർ മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിനെ കൊലപ്പെടുത്തിയ കേസില്‍  അഞ്ച് പേര്‍ക്ക് നേരിട്ട് പങ്കെന്ന് പോലീസ്.
ഇന്നലെ മട്ടന്നൂര്‍ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയ ആകാശ് തില്ലങ്കേരി, റിജിന്‍ രാജ് എന്നിവര്‍ക്ക് കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ടെന്നും പോലീസ് വ്യക്തമാക്കി. ഇവരില്‍ നിന്ന് നിര്‍ണ്ണായകമായ മൊഴികള്‍ ലഭിച്ചുവെന്നാണ് വിവരം.ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വിനീഷിനെ കൊലപ്പെടുത്തിയ കേസിലും ഇരുവരും പ്രതികളാണ്.

കൊലപാതകത്തില്‍ എസ്എഫ്ഐ,എസ്എഫ്ഐ, സിഐടിയു പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇവരെ തിരിച്ചറിഞ്ഞെന്നും പോലീസ് വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here