മേഘാലയയിൽ എൻസിപി സ്ഥാനാർഥി തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ടു

തെരഞ്ഞെടുപ്പ് പ്രചാരണം പുരോഗമിക്കുന്ന മേഘാലയയിൽ എൻസിപി സ്ഥാനാർഥി ജോനാഥൻ സാഗ്മ തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ടു.
വില്യംനഗർ നിയോജകമണ്ഡലത്തിലെ സ്ഥാനാർഥിയായ ഇദ്ദേഹം സഞ്ചരിച്ച വാഹനം സ്‌ഫോടകവസ്തു ഉപയോഗിച്ച് തകർത്തശേഷം വെടിയുതിർക്കുകയായിരുന്നു. വാഹനത്തിൽ ഒപ്പമുണ്ടായിരുന്ന രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. ഞായറാഴ്ച രാത്രിയാണ് സംഭവം
കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് തിങ്കളാഴ്ച മേഖല സന്ദർശിക്കാനിരിക്കെയാണ് തീവ്രവാദി ആക്രമണമുണ്ടായത്. ഈ മാസം 27 നാണ് മേഘാലയിൽ വോട്ടെടുപ്പ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here