എന്‍ രാമചന്ദ്രന്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സെമിനാര്‍ ഇന്ന്

n ramachandran

കേരള കൗമുദി എഡിറ്റോറിയല്‍ അഡ്വൈസറായിരുന്ന എന്‍ രാമചന്ദ്രന്റെ സ്മരണ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന എന്‍ രാമചന്ദ്രന്‍ ഫൗണ്ടേഷന്‍ ‘ബഹുസ്വരതയും ഇന്ത്യന്‍ ജനാധിപത്യവും’ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. ഇന്ന് വൈകിട്ട് 4.30ന് തിരുവനന്തപുരം പ്രസ് ക്ലബ് ഫോര്‍ത്ത് എസ്റ്റേറ്റ് ഹാളിലാണ് ചടങ്ങ്. ചടങ്ങില്‍ ഫൗണ്ടേഷന്‍ വൈസ് പ്രസിഡന്റ് പ്രഭാ വര്‍മ്മ അധ്യക്ഷനായിരിക്കും. എംപി എന്‍കെ പ്രേമചന്ദ്രന്‍, ഒ രാജഗോപാല്‍ എംഎല്‍എ, എംകെ ഭദ്രകുമാര്‍, മോഹന്‍ ഗോപാല്‍ , പ്രൊഫ. ബി രാജീവന്‍ എന്നിവര്‍ പ്രഭാഷണം നടത്തും. സെക്രട്ടറി പിപി ‍ജെയിംസ് സ്വാഗതവും എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍ ജി ശേഖരന്‍ നായര്‍ നന്ദിയും പറയും

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top