സ്വകാര്യ ബസ് സമരം പൊളിഞ്ഞു; തിരുവനന്തപുരത്ത് ബസ് സര്‍വീസ് നടത്തുന്നു

നാല് ദിവസമായി ബസുടമകള്‍ നടത്തി വരുന്ന സമരം പൊളിഞ്ഞു. തിരുവനന്തപുരത്ത് സ്വകാര്യ ബസ്സുകള്‍ സര്‍വ്വീസ് ആരംഭിച്ചു. സമരം അനിശ്ചിതമായി തുടര്‍ന്നതോടെ ബസ്സുടമകള്‍ രണ്ട് തട്ടിലായിരുന്നു. ഒരു ബസ് മാത്രം ഉള്ളവര്‍ നിരക്ക് വര്‍ദ്ധിപ്പിച്ച ശേഷവും തുടരുന്ന സമരത്തിന് എതിരായിരുന്നു.
സമരം ചെയ്യുന്ന ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കാന്‍ ഗതാഗത കമ്മീഷണര്‍ ആര്‍ടിഒമാര്‍ക്ക് നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് ബസ്സുകള്‍ ഓടിതുടങ്ങിയത്.വ്യക്തമായ കാരണം ഇല്ലാതെ സര്‍വീസ് നടത്താതിരിക്കുന്ന ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കാനായിരുന്നു തീരുമാനം. തിരുവനന്തപുരത്തിന് പിന്നാലെ ഒറ്റപ്പെട്ട സര്‍വ്വീസുകള്‍ പലയിടത്തും ആരംഭിച്ചിട്ടുണ്ട്. സമരം തുടര്‍ന്നാല്‍ കൂടുതല്‍ കടുത്ത നടപടികളുണ്ടാകുമെന്നും ബസ് സര്‍ക്കാര്‍ പിടിച്ചെടുക്കുമെന്നും ഗതാഗത മന്ത്രി രാവിലെ തന്നെ വ്യക്തമാക്കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here