പുലിറ്റ്സർ പ്രൈസ് ജേതാവ് മാക്സ് ഡെസ്ഫോർ അന്തരിച്ചു; ഡെസ്ഫോറിന്റെ കൊയ്യൊപ്പ് പതിഞ്ഞ ആ 5 ചരിത്ര നിമിഷങ്ങൾ

ചരിത്രംകണ്ട ഒട്ടേറെ അവിസ്മരണീയ നിമിഷങ്ങൾ പകർത്തിയ മാക്സ് ഡെസ്ഫോർ (104) ഇനി ഓർമ. ഇന്നലെ വൈകീട്ട് സിൽവർ സ്പ്രിങ്ങിലെ സ്വവസതിയിൽവച്ചായിരുന്നു അന്ത്യം.
ഒരു ചിത്രം ആയിരം വാക്കുകൾക്ക് സമമാണെന്ന ചൊല്ല് അർത്ഥവത്താക്കുന്നതായിരുന്നു ഡെസ്ഫോറിന്റെ ചിത്രങ്ങൾ. ഒരു നൂറ്റാണ്ടിന്റെയും ഒരു ജനതയുടേയും കഥകൾ പറയാൻ ഡെസ്ഫോറിന്റെ ചിത്രങ്ങൾക്ക് കഴിഞ്ഞു.
1913 നവംബർ 8 നാണ് മാക്സ് ഡെസ്ഫോറിന്റെ ജനനം. ന്യൂയോർക്കിലെ ബ്രോക്സിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം ബ്രൂക്ലിൻ കോളേജിൽ ഉപരിപഠനത്തിനായി ചേർന്നുവെങ്കിലും ഒരു വർഷത്തിന് ശേഷം വിദ്യാഭ്യാസം പാതിവഴിയിൽ ഉപേക്ഷിച്ച് ഒരു നിയോഗമെന്നപോലെ അദ്ദേഹം ഫോട്ടോഗ്രഫിയിലേക്ക് തിരിയുകയായിരുന്നു.
1933 മുതൽ അസോസിയേറ്റഡ് പ്രസിൽ ജോലി ചെയ്യുകയായിരുന്നു ഡെസ്ഫോർ. എപിയിലെ ഫോട്ടോ റീട്ടച്ചർ ആയിരുന്നു ഡെസ്ഫോറിന്റെ സഹോദരൻ. ആദ്യകാലങ്ങളിൽ മെസ്സഞ്ചറായും ഡാർക്ക് റൂം അസിസ്റ്റന്റായുമാണ് ഡെസ്ഫോർ ജോലി ചെയ്തിരുന്നത്.
ഡെസ്ഫോർ സ്വയമാണ് ഫോട്ടോഗ്രഫി പഠിച്ചത്. ഡെസ്ഫോറിന്റെ ഫോട്ടോഗ്രഫി കഴിവുകളിൽ ആകൃഷ്ടരായ അധികൃതർ അങ്ങനെ ഡാർക്ക് റൂം അസിസ്റ്റന്റിൽ നിന്നും ഡെസ്ഫോറിനെ സ്റ്റാഫ് റിപ്പോർട്ടറായി നിയമിച്ചു. 1938 ലായിരുന്നു ഇത്.
രണ്ടാം ലോക മഹായുദ്ധകാലത്ത് കോമ്പാറ്റ് ഫോട്ടോഗ്രാഫറായി സേവനമനുഷ്ടിച്ച് ഡെസ്ഫോർ, 1950 ലെ കൊറിയൻ യുദ്ധം പകർത്താൻ മുൻകൈയ്യെടുക്കുകയായിരുന്നു.
ജീവിതം മാറ്റിമറിച്ച ചിത്രം
അദ്ദേഹത്തിന് പുലിറ്റസർ സമ്മാനം നേടിക്കൊടുത്ത ചിത്രത്തിനാധാരമായ സംഭവം കാണുമ്പോൾ അദ്ദേഹം ജീപ്പിൽ യാത്രചെയ്യുകയായിരുന്നു. പ്യോങ്യാങിൽവെച്ചാണ് ഒരു കൂട്ടം അഭയാർത്ഥികൾ തങ്ങളുടെ അവശേഷിക്കുന്ന ജീവനും കയ്യിൽപ്പിടിച്ച് യുഎസ് യുദ്ധവിമാനങ്ങൾ നശിപ്പിച്ച തെയ്ദോങ് നദിക്ക് കുറുകെയുള്ള പാലം കടക്കാൻ ശ്രമിക്കുന്ന ദാരുണകാഴ്ച്ച അദ്ദേഹം കാണുന്നത്. നദി മുറിച്ചുകടക്കാൻ തങ്ങളുടെ ഊഴവും കാത്തുനിൽക്കുന്ന നിരവധി അഭയാർത്ഥികൾ വടക്കൻ തീരത്ത് കാത്തു നിൽക്കുന്നതും അദ്ദേഹം കണ്ടു.
പിന്നെ മടിച്ചു നിന്നില്ല…തന്റെ ക്യാമറയും കയ്യിലെടുത്ത് പാലത്തിന്റെ 50 അടി മുകളിലേക്ക് കയറി ആ ഹൃദയം തകർക്കുന്ന ചിത്രം പകർത്തി. തണുപ്പ് കാരം കൈ മരവിച്ചുപോയ തനിക്ക് ക്യാമറ ശരിക്ക് പ്രവർത്തിപ്പിക്കാൻ പോലും കഴിഞ്ഞില്ലെന്ന് ഡെസ്ഫർ പിന്നീടൊരു അഭിമുഖത്തിൽ പറയുകയുണ്ടായി.
1951 ലെ പുലിറ്റ്സർ പുരസ്കാരം ലഭിച്ചത് ആ ചിത്രത്തിനായിരുന്നു. ചിത്രത്തിനെ കുറിച്ച് അധികൃതർ പറഞ്ഞതിങ്ങനെ – ‘ ഒരു ഡ്സ്റ്റിംഗ്വിഷ്ഡ് ന്യൂസ് ഫോട്ടോഗ്രാഫിക്ക് വേണ്ട എല്ലാ ഗുണങ്ങളുമുണ്ടായിരുന്നു ആ ചിത്രത്തിന്- ഭാവന, സ്വന്തം രക്ഷ മറന്നുള്ള പ്രവർത്തനം, കൗതുകം, ക്യാമറകൊണ്ട് കഥ പറയാനുള്ള കഴിവ്. ‘ ഡെസ്ഫോറിന്റെ 50 ഓളം കൊറിയൻ യുദ്ധ ചിത്രങ്ങളാണ് അന്ന് അദ്ദേഹത്തിന് ആ വിഖ്യാത പുരസ്കാരം നേടിക്കൊടുത്തത്.
ഡെസ്ഫോറിന്റെ കൈയ്യൊപ്പ് പതിഞ്ഞ മറ്റ് ചരിത്ര നിമിഷങ്ങൾ
1945 ൽ ഹിരോഷിമയിൽ ആദ്യ അണുബോംബ് വീഴ്ത്തി തിരിച്ച് സ്പെയിനിൽ ലാൻഡ് ചെയ്യുന്ന ഇനോള ഗേ B-29 വിമാനത്തിന്റെ ചിത്രം പകർത്തിയത് അദ്ദേഹമായിരുന്നു.
1946 ജീലൈ 6 ന് മുംബൈയിൽ ചേർന്ന കോൺഗ്രസ് സമ്മേളനത്തിൽ നിന്ന് ഡെസ്ഫോർ പകർത്തിയ ചിത്രമാണ് അദ്ദേഹത്തെ ഇന്ത്യക്കാർക്കിടയിൽ പ്രശസ്തനാക്കിയത്. മഹാത്മാ ഗാന്ധിയും ജവഹർലാൽ നെഹ്രുവും തമ്മിൽ സംസാരിക്കുന്ന ചിത്രമാണ് ഇത്. നെഹ്രുവിന്റെ സഹേദരി ലക്ഷ്മി പണ്ഡിറ്റും ചിത്രത്തിലുണ്ട്.
21 ആം നൂറ്റാണ്ടിലെ സെലിബ്രിറ്റി സംസ്കാരം തുറന്നുകാണിക്കുന്നതായിരുന്നു മറ്റൊരു ചിത്രം. 1949 ൽ എലിസബത്ത് രാജുമാരിയും ഭർത്താവ് ഡ്യൂക്ക് ഓഫ് എഡിൻബർഗും മാൾട്ടയിൽ തടിച്ചുകൂടിയ ജനത്തെ നോക്കുന്ന ചിത്രമായിരുന്നു അത്.
കൊറിയൻ യുദ്ധചിത്രങ്ങളിൽ പാലത്തിന്റെ ചിത്രമാണ് അദ്ദേഹത്തിന് പുലിറ്റ്സർ പുരസ്കാരം നേടിക്കൊടുത്തതെങ്കിലും മറ്റൊരു ചത്രവും ലോകമെമ്പാടുമുള്ള ജനങ്ങളുടെ ഹൃദയത്തിൽ ഇടം പിടിച്ചിരുന്നു. ഒരു ദിവസം മഞ്ഞ് പുതച്ച വയലിലൂടെ നടക്കുമ്പോഴാണ് ഡെസ്ഫോർ രണ്ട് കൈകൾ കാണുന്നത്. തണുത്തുറഞ്ഞ നീല നിറത്തിലായിരുന്ന കൈയ് മഞ്ഞിൽ പൊങ്ങി നിന്നിരുന്നു. യുദ്ധത്തിൽ തവിലാക്കപ്പെട്ട ഏതോ സാധാരണക്കാരന്റെ കൈകളായിരുന്നു അത്.
‘ഫ്യൂട്ടിലിറ്റി’ എന്നാണ് അദ്ദേഹം ആ ചിത്രത്തിന് പേര് നൽകിയത്. കാരണവും അദ്ദേഹം തന്നെ പറയുന്നു -‘ എനിക്ക് എപ്പോഴും തോന്നാറുണ്ട്, യുദ്ധത്തിൽ സാധാരണ ജനങ്ങളാണ് ഏറ്റവും കൂടുതൽ ദുരിതത്തിലാകുന്നത്. നിഷ്കളങ്കരായ ജനങ്ങൾ, യുദ്ധത്തിന് എത്രമാത്രം വ്യർത്ഥമാണ് ഇത്.’
5 historical events captured by desfor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here