ബസ് സമരം; മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ച ഇന്ന്

സംസ്ഥാനത്ത് സമരം നടത്തുന്ന സ്വകാര്യ ബസ് ഉടമകളുമായി മുഖ്യമന്ത്രി ഇന്ന് ചര്‍ച്ച നടത്തും. സമരക്കാരുമായി സര്‍ക്കാര്‍ നടത്തുന്ന മൂന്നാം വട്ട ചര്‍ച്ചയാണിത്. സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ച നിരക്ക് പോരെന്ന് കാണിച്ചാണ് അഞ്ചാം ദിവസവും ബസ്സുടമകള്‍ സമരം തുടരുന്നത്. ഞായറാഴ്ച ഗതാഗത മന്ത്രിയുമായി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമാകാതെ പിരിയുകയായിരുന്നു. അതേസമയം, ബസുകൾ പിടിച്ചെടുക്കുന്നതടക്കമുള്ള കടുത്ത തീരുമാനങ്ങളിലേക്ക് സർക്കാരിനെ നയിക്കരുതെന്ന് ഗതാഗതമന്ത്രി മുന്നറിയിപ്പ് നൽകിയിരുന്നു. വിദ്യാർഥികളുടെ കൺസെഷൻ വർധിപ്പിക്കില്ലെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ബസുകളുടെ പെർമിറ്റ് റദ്ദാക്കാതിരിക്കാനുള്ള കാരണമുണ്ടെങ്കിൽ അറിയിക്കാനാവശ്യപ്പെട്ട് ഉടമകൾക്ക് നോട്ടീസ് നൽകാനും സർക്കാർ തീരുമാനിച്ചു. തൃപ്തികരമായ മറുപടികളല്ല സ്വകാര്യ ബസുടമകളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെങ്കിൽ പെർമിറ്റ് റദ്ദാക്കാനാണ് തീരുമാനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here