കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് പണവും സ്വര്‍ണവും നഷ്ടപ്പെട്ടതായി യാത്രക്കാരുടെ പരാതി

കാലിക്കറ്റ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് പണവും സ്വര്‍ണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും നഷ്ടപ്പെട്ടതായി യാത്രക്കാരുടെ പരാതി. പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും നഷ്ടപ്പെട്ട യാത്രക്കാര്‍ സോഷ്യല്‍ മീഡിയ വഴിയാണ് ഇക്കാര്യം അറിയിച്ചത്. യാത്രക്കാരുടെ ബാഗിന്റെ ലോക്ക് തകര്‍ത്തും പണവും മറ്റും കളവ് ചെയ്തതായും യാത്രക്കാര്‍ ആരോപിക്കുന്നു. സുരക്ഷക്രമീകരണങ്ങളിലെ പാളിച്ചയായി യാത്രക്കാര്‍ ഇതിനെ വിലയിരുത്തി. ഗൾഫ് രാജ്യങ്ങളിൽ നിന്നും നാട്ടിലേക്ക് വരുന്ന പ്രവാസികൾക്ക് അവരുടെ സാധനങ്ങൾ നഷ്ടപ്പെടുന്നുവെന്ന് ഒട്ടേറെ തവണ ഇവിടെ പരാതികളുയർന്നിട്ടുണ്ട്. എയർഇന്ത്യ എക്സ്പ്രസിൽ കരിപ്പൂരിലെത്തിയ ആറ് യാത്രക്കാരുടെ ലഗേജുകളിൽ നിന്നാണ് ഇത്തവണ സാധനങ്ങൾ നഷ്ടപ്പെട്ടത്. ഇവരുടെ ലഗേജുകളെല്ലാം കുത്തിത്തുറന്ന നിലയിലായിരുന്നു. സാധനങ്ങൾ നഷ്ടപ്പെട്ട യാത്രക്കാർ വിമാനത്താവളത്തിൽ പ്രതിഷേധിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here