Advertisement

ബസ് സമരം ആഘോഷമാക്കി കെ.എസ്.ആര്‍.ടി.സി. ; നാല് ദിവസത്തെ വരുമാനം 30 കോടി!!!

February 20, 2018
1 minute Read
bus strike enters second day

സ്വകാര്യ ബസ് സമരം നാല് നാള്‍ പിന്നിട്ടപ്പോള്‍ ജനങ്ങള്‍ വലഞ്ഞെങ്കിലും കെ.എസ്.ആര്‍.ടി.സി. നല്ലവണ്ണം കീശനിറച്ചു. പൊതുവേ നഷ്ടത്തില്‍ ഓടികൊണ്ടിരിക്കുന്ന കെ.എസ്.ആര്‍.ടി.സി. കഴിഞ്ഞ നാല് ദിവസങ്ങള്‍ കൊണ്ട് ഗജനാവില്‍ നിറച്ചത് 30 കോടി രൂപ. ആറ് കോടിയോ അതിലും കുറവോ കളക്ഷന്‍ ലഭിക്കാറുള്ള കെ.എസ്.ആര്‍.ടി.സി. സ്വകാര്യ ബസ് സമരം നടന്ന കഴിഞ്ഞ നാല് ദിവസങ്ങളിലുമായി ആകെ നേടിയ വരുമാനം 30.26 കോടി രൂപയാണ്.

സമരം തുടങ്ങുന്നതിനു തൊട്ട് മുന്‍പുള്ള ദിവസം 5.94 കോടിയായിരുന്നു കെഎസ്ആര്‍ടിസി നേടിയത്. എന്നാല്‍ സമരം ആരംഭിച്ച ആദ്യ ദിവസം പതിനാറാം തിയ്യതി കെഎസ്ആര്‍ടിസി വരുമാനം 7.22 കോടി രൂപയായിരുന്നു. പതിനേഴാം തിയ്യതി 7.85 കോടി രൂപയായി ഉയര്‍ന്നു. 18-ാം തിയ്യതി ഞായറാഴ്ച ആയിരുന്നതിനാല്‍ കളക്ഷന്‍ പൊതുവേ കുറവായിരുന്നു. 6.69 കോടി രൂപയായിരുന്നു അന്നത്തെ വരുമാനം. ബസ് സമരം കൂടുതല്‍ ശക്തമായ തിങ്കളാഴ്ച അതായത് 19-ാം തിയ്യതി കെഎസ്ആര്‍ടിസി വന്‍ കുതിപ്പ് നടത്തി. 8.50 കോടി രൂപയായിരുന്നു അന്നത്തെ കെഎസ്ആര്‍ടിസിയുടെ വരുമാനം. അങ്ങനെ സ്വകാര്യ ബസ് സമരത്തിന്റെ നാല് നാളുകള്‍ തിമിര്‍ത്താടിയപ്പോള്‍ കെഎസ്ആര്‍ടിസി സ്വന്തമാക്കിയത് 30.26 കോടി രൂപ!!!

ബസ് സമരം ആരംഭിച്ചിട്ട് അഞ്ചാം നാളിലേക്ക് കടന്ന ഇന്നാണ് സ്വകാര്യ ബസ് സമരം അവസാനിപ്പിക്കുന്നതായി ബസ് ഉടമകള്‍ പ്രഖ്യാപിച്ചത്. ബസ് ഉടമകളുടെ ആവശ്യങ്ങളൊന്നും സര്‍ക്കാര്‍ അംഗീകരിക്കാതെ വന്നതോടെ ഗത്യന്തരമില്ലാതെയാണ് ബസ് ഉടമകള്‍ സമരം അവസാനിപ്പിക്കുന്നതായി തീരുമാനമെടുക്കേണ്ടി വന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top