മോദി പ്രധാനമന്ത്രിയായി തുടരാന്‍ യോഗ്യനല്ല; കടുത്ത വിമര്‍ശനവുമായി സിദ്ധരാമയ്യ

കര്‍ണാടക തിരഞ്ഞെടുപ്പ് അടുത്തെത്തി നില്‍ക്കെ കോണ്‍ഗ്രസ്-ബിജെപി പോര് ശക്തമാകുന്നു. നിലവില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ഏറ്റവും വലിയ സംസ്ഥാനമാണ് കര്‍ണാടക. കര്‍ണാടക മുഖ്യമന്ത്രിയായ സിദ്ധരാമയ്യ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികളിലെല്ലാം ബിജെപിയെയും നരേന്ദ്ര മോദിയെയും നിശിതമായി വിമര്‍ശിച്ചുകൊണ്ടിരിക്കുകയാണ്. പ്രധാനമന്ത്രിയായി തുടരാന്‍ മോദി യോഗ്യനല്ലെന്നാണ് ഏറ്റവും ഒടുവിലായി സിദ്ധരാമയ്യ മോദിക്കെതിരെ നടത്തിയ വിമര്‍ശനം.
രാജ്യത്തിന്റെ പ്രധാനമന്ത്രി സംസാരിക്കുന്നതു പോലെയല്ല മോദി സംസാരിക്കുന്നത്. ചര്‍ച്ച ചെയ്യാനും സംസാരിക്കാനുമായി സംസ്ഥാനത്തും രാജ്യത്തും നിരവധി വിഷയങ്ങളുണ്ട്. എന്നിട്ടും ഈ രാജ്യത്തിന്റെ പ്രധാനമന്ത്രി സംസാരിക്കുന്നതും പ്രസംഗിക്കുന്നതും രാഷ്ട്രീയമാണ്. രാജ്യത്ത് കുറിച്ച് സംസാരിക്കാന്‍ മോദി തുനിയുന്നില്ല. നിരുത്തരവാദിത്വപരമായ വിഷയങ്ങളും രാഷ്ട്രീയവുമാണ് മോദി സംസാരിക്കുന്നത്. അങ്ങനെയൊരു വ്യക്തിക്ക് രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരിക്കാന്‍ യോഗ്യതയില്ലെന്നും സിദ്ധരാമയ്യ വിമര്‍ശനമുന്നയിച്ചു.
PM Modi is not speaking like a prime minister. There are are so many issues concerning the state and the country but he has not opened his mouth. He is making politically motivated and irresponsible statements. He is unfit to continue as PM: Karnataka CM Siddaramaiah #Karnataka pic.twitter.com/KGlIwDBxnf
— ANI (@ANI) February 20, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here