ഷുഹൈബ് വധക്കേസ്; സമാധാന യോഗത്തില്‍ വാക്കേറ്റം

കണ്ണൂരില്‍ നടക്കുന്ന സമാധാന യോഗത്തില്‍ വാക്കേറ്റം. നിയമ മന്ത്രി എകെ ബാലന്റെ നേതൃത്വത്തിലാണ് സമാധാനയോഗം കണ്ണൂര്‍ കളക്ട്രേറ്റില്‍ ചേരുന്നത്. സതീശന്‍ പാച്ചേനിയും പി ജയരാജനും തമ്മിലാണ് വാക്കേറ്റം. കെകെ രാഗേഷ് ഡയസില്‍ ഇരിക്കരുതെന്ന് ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് പ്രതിഷേധം ആരംഭിച്ചത്. സമാധാന യോഗത്തിലെങ്കിലും പി ജയരാജന്‍ മാന്യത കാണിക്കണമെന്ന് സതീശന്‍ പാച്ചേനി.
ഏത് ഏജന്‍സിയെ കൊണ്ട് വേണമെങ്കിലും ഷുഹൈബ് വധക്കേസ് അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് മന്ത്രി എകെ ബാലന്‍ അറിയിച്ചിട്ടുണ്ട്.
കെകെ രാജേഷിനെ ഡയസില്‍ ഇരുത്തിയാല്‍ തങ്ങളേയും ഇരുത്തണമെന്നാണ് ജനപ്രതിനിധികളുടെ വാദം. ജനപ്രതിനിധികളുടെയല്ല രാഷ്ട്രീയ പ്രതിനിധികളുടെ യോഗമാണ് നടക്കുന്നതെന്നും അതുകൊണ്ടാണ് രാജേഷ് യോഗത്തില്‍ പങ്കെടുപ്പിക്കുന്നതെന്നുമാണ് മന്ത്രി വ്യക്തമാക്കിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here