ഡല്‍ഹി ചീഫ് സെക്രട്ടറിയെ മര്‍ദിച്ച സംഭവത്തില്‍ എഎപി എംഎല്‍എ കീഴടങ്ങി

ന്യൂഡൽഹി: ഡൽഹി ചീഫ് സെക്രട്ടറി അൻഷു പ്രകാശിനെ മർദിച്ച സംഭവത്തിൽ ആംആദ്മി പാർട്ടി (ആപ്) എംഎൽഎ അമാനുള്ള ഖാൻ കീഴടങ്ങി. ഇന്ന് ഉച്ചയ്ക്ക് ജാമിയ പോലീസ് സ്റ്റേഷനിലാണ് അമാനുള്ള കീഴടങ്ങിയത്. എംഎൽഎമാരായ അമാനുള്ള ഖാൻ, പ്രകാശ് ജാർവാൾ എന്നിവരാണ് തന്നെ മർദിച്ചതെന്ന് അൻഷു നേരത്തെ പറഞ്ഞിരുന്നു. സംഭവത്തിൽ 11 ആം ആദ്മി പാർട്ടി എംഎൽഎമാർക്കെതിരേയാണ് അൻഷു പ്രകാശ് ഡൽഹി സിവിൽ ലൈൻസ് പോലീസിൽ പരാതി നൽകിയിരുന്നു. ചീഫ് സെക്രട്ടറിയുടെ പരാതിയിൽ പ്രകാശ് ജർവാളിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡിഫൻസ് കോളനിയിൽനിന്നാണ് ജർവാളിനെ പോലീസ് അറസ്റ്റ് ചെയ്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here