Advertisement

അംബേദ്കര്‍ ചലച്ചിത്രം മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തണമെന്ന് ഹര്‍ജി

February 21, 2018
1 minute Read
Ambedkar

ബാബാ സാഹേബ് അംബേദ്കറുടെ ജീവചരിത്രം അടിസ്ഥാനമാക്കി ജബ്ബാര്‍ പട്ടേല്‍ സംവിധാനം ചെയ്ത ഹിന്ദി സിനിമ ‘അംബേദ്ക്കര്‍’ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്ത് പ്രദര്‍ശിപ്പിക്കണമെന്ന ആവശ്യവുമായി കോടതിയില്‍ ഹര്‍ജി. കേരള ദളിത് പാന്തേഴ്‌സ് സ്ഥാപക കണ്‍വീനറായ അംബുജാക്ഷനാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. 2000 ലാണ് അംബേദ്കര്‍ സിനിമ പുറത്തിറങ്ങിയത്. സമൂഹത്തില്‍ തിരസ്‌കരിക്കപ്പെടുന്ന ദളിതര്‍ക്ക് വേണ്ടി പോരാടിയ അംബേദ്കറുടെ ജീവിതകഥ പറയുന്ന സിനിമ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ എല്ലാവരും ഒരിക്കല്‍ കൂടി കാണണമെന്നും അങ്ങനെ അംബേദ്ക്കറെ കുറിച്ച് മനസിലാക്കാന്‍ കഴിയുമെന്നും ഹര്‍ജിയില്‍ പറയുന്നു. അതിനാലാണ് മലയാളത്തിലേക്ക് മൊഴിമാറ്റം നടത്താനുള്ള ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. മലയാളത്തിലേക്ക് മൊഴിമാറ്റി പ്രദര്‍ശിപ്പിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. മമ്മൂട്ടിയാണ് സിനിമയില്‍ അംബേദ്കറെ അവതരിപ്പിച്ചിരിക്കുന്നത്. മികച്ച നടനുള്ള ദേശീയ അവാര്‍ഡിന് അംബേദ്ക്കര്‍ എന്ന കഥാപാത്രം മമ്മൂട്ടിയെ 2000 ല്‍ അര്‍ഹനാക്കിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top