കുട്ടിക്രിക്കറ്റിലും പരമ്പര നേട്ടം ലക്ഷ്യം വെച്ച് ടീം ഇന്ത്യ; ഇന്ന് രണ്ടാം ടി-20

ഏകദിന പരമ്പര നേടിയിട്ടും ഇന്ത്യയ്ക്ക് മനസമാധാനമില്ല. ഇനിയും ജയിക്കണം, ഇനിയും പരമ്പര നേടണം എന്ന ലക്ഷ്യവുമായി സൗത്താഫ്രിക്കയ്‌ക്കെതിരായ ട്വന്റി-20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് നടക്കും. സെഞ്ചൂറിയനിലെ സൂപ്പര്‍ സ്‌പോര്‍ട് പാര്‍ക്കില്‍ ഇന്ത്യന്‍ സമയം രാത്രി 9.30 ന് മത്സരം ആരംഭിക്കും. ആദ്യ മത്സരത്തില്‍ സൗത്താഫ്രിക്കയെ നിഷ്പ്രഭരാക്കിയ ഇന്ത്യയ്ക്ക് ഇന്നത്തെ മത്സരത്തില്‍ കൂടി വിജയിച്ചാല്‍ പരമ്പര സ്വന്തമാക്കാം. അതേ സമയം, ഏകദിന പരമ്പരയിലേറ്റ നാണക്കേടിന് ട്വന്റി-20 പരമ്പരയില്‍ പകരം വീട്ടാമെന്ന് കരുതി കളത്തിലിറങ്ങിയ സൗത്താഫ്രിക്ക ആദ്യ മത്സരത്തില്‍ അമ്പേ പരാജയപ്പെട്ടതിനാല്‍ രണ്ടാം മത്സരം ഏറെ നിര്‍ണായകമാണ് ആതിഥേയര്‍ക്ക്. ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ മികച്ച ഫോമിലാണെന്നത് സൗത്താഫ്രിക്കയ്ക്ക് വലിയ തലവേദന സൃഷ്ടിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here