കുവൈത്തിൽ പൊതുമാപ്പ് രണ്ട് ദിവസത്തേക്ക് കൂടി

കുവൈത്തിൽ താമസ നിയമലംഘകർക്ക് അനുവദിച്ച പൊതുമാപ്പ് കാലാവധി രണ്ടു മാസത്തേക്ക് കൂടി നീട്ടി. ആഭ്യന്തരമന്ത്രി ഷെയ്ഖ് ഖാലിദ് അൽ ജറാഹ് ആണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. പുതിയ ഉത്തരവനുസരിച്ചു ഏപ്രിൽ 22 വരെ ഇളവ് തുടരും.
ഏഴുവർഷത്തെ ഇടവേളയ്ക്കു ശേഷം കഴിഞ്ഞ മാസം 29 മുതലാണ് കുവൈത്ത് താമസനിയമലംഘകർക്കു പൊതുമാപ്പ് അനുവദിച്ചത്. അനധികൃതതാമസക്കാർക്കു പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിടുന്നതിനും പിഴയടച്ചു രേഖകൾ ശരിയാക്കുന്നതിനും 25 ദിവസമാണ് അനുവദിച്ചിരുന്നത്. ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്കനുസരിച്ചു 1,54,000 ആണ് അനധികൃത താമസക്കാരുടെ എണ്ണം. ഇതിൽ ഏതാണ്ട് 30000 മാത്രമാണ് ഇതുവരെ ഇളവ് പ്രയോജനപ്പെടുത്തിയത്.
27000 ഇന്ത്യക്കാർ അനധികൃത താമസക്കാരായി രാജ്യത്തുകഴിയുന്നുണ്ടെന്നാണ് കണക്ക്. എന്നാൽ 10,000 ത്തിനടുത്തു ഇന്ത്യക്കാർ മാത്രമാണ് പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്താൻ ഇതുവരെ അപേക്ഷ നൽകിയത്. നടപടിക്രമങ്ങളിലെ കാലതാമസവും മറ്റും ചൂണ്ടിക്കാട്ടി ഒരു മാസത്തേക്ക് കൂടി ഇളവ് അനുവദിക്കണമെന്ന് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ എംബസികൾ കുവൈത്ത് ആഭ്യന്തരമന്ത്രാലയത്തോടു അഭ്യർത്ഥിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here