ലിവിങ്ങ് ദ ഡ്രീം പുസ്തകം പ്രകാശനം ചെയ്തു

ദിവ്യ കാശി എഴുതിയ ‘ലിവിങ്ങ് ദ ഡ്രീം’ എന്ന കവിതാ സമാഹാരം പ്രകാശനം ചെയ്തു. കേരള സാഹിത്യ അക്കാദമിയുടെ വൈലോപ്പിള്ളി ഹാളിൽവെച്ച് സിനിമാതാരം ജയരാജ് വാര്യരാണ് പുസ്തകം പ്രകാശനം ചെയ്തത്.
സ്ത്രീകളെ സ്വപ്‌നം കാണാനും, ആ സ്വപ്‌നങ്ങൾ നേടിയെടുക്കാൻ പ്രേരിപ്പിക്കാനുമാണ് തന്റെ കവിതകളിലൂടെ ദിവ്യ ശ്രമിക്കുന്നത്. ‘വധുവാകുന്നതല്ല ഒരു ശരാശരി സ്ത്രീയുടെ സ്വപ്‌നമെന്നും മറ്റാരുടേയും ചിന്തകൾക്കപ്പുറത്തേക്കാണ് അവൾ ജനനം മുതൽ കാണുന്ന സ്വപ്‌നമെന്നും ദിവ്യ പറയുന്നു. ദിവ്യയുടെ ആദ്യത്തെ പുസ്തകമാണ് ഇത്.
തൃശൂർ ശക്തൻ കോളേജിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപിക അജിതയാണ് പുസ്തകം സദസ്സിന് പരിചയപ്പെടുത്തിയത്. എവുത്തുകാരിയും ചിത്രകാരിയുമായ പ്രസന്ന, കേരള അഗ്രോ മെഷിനറി കോർപറേഷൻ ലിമിറ്റഡ് ചെയർമാൻ പി ബാലചന്ദ്രൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
വൈറ്റ് ഫാൽകണാണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. പ്രമുഖ ഷോപ്പിങ് സൈറ്റുകളായ ആമസോൺ, ഫ്‌ലിപ്കാർട്ട് എന്നിവിടങ്ങളിലും ലോകമെമ്പാടുമുള്ള വിവിധ ബുക് സ്റ്റോളുകളിലും പുസ്തകം ലഭ്യമാകും.
living the dream book published
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here