Advertisement

ദൃശ്യമാധ്യമപ്രവര്‍ത്തനത്തിന്റെ ചരിത്രവഴികള്‍; ‘വാർത്തകൾ ഇതുവരെ’ പുസ്തക പ്രകാശനം നാളെ

February 5, 2025
1 minute Read

മാതൃഭൂമി തയ്യാറാക്കിയ ‘വാർത്തകൾ ഇതുവരെ’ എന്ന പുസ്തകത്തിന്റെ പ്രകാശനം നാളെ. തിരുവനന്തപുരത്ത് വച്ച് നടക്കുന്ന ക ലിറ്ററേച്ചർ ഫെസ്റ്റിവലിൽ വച്ചാണ് പുസ്തകം പ്രകാശനം ചെയ്യുക. ദൃശ്യമാധ്യമപ്രവര്‍ത്തനത്തിന്റെ ചരിത്രവഴികള്‍ അടയാളപ്പെടുത്തുന്നതാണ് പുസ്തകം. ബെല്‍ബിന്‍ പി ബേബിയാണ് പുസ്തകത്തിന്റെ എഡിറ്റര്‍. മലയാളെ ടെലിവിഷന്‍ വാര്‍ത്തയുടെ 40 വര്‍ഷങ്ങളാണ് പുസ്തക രൂപത്തില്‍ എത്തുന്നത്. ട്വന്റിഫോര്‍ എക്‌സിക്യൂട്ടിവ് എഡിറ്റര്‍ കെആര്‍ ഗോപീകൃഷ്ണന്‍, മാതൃഭൂമി ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റര്‍ രാജീവ് ദേവരാജ്, മീഡിയവൺ എഡിറ്റർ പ്രമോദ് രാമൻ തുടങ്ങി പ്രമുഖ മാധ്യമപ്രവർത്തകർ‌ പുസ്തകത്തിൽ എഴുതിയിട്ടുണ്ട്.

Story Highlights : Mathrubhumi’s ‘Varthakal Ithuvare’ book launch tomorrow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top