‘എപ്പോഴാണ് വിവാഹം ?’ ചോദ്യം കേട്ടുമടുത്ത യുവാവ് ഒടുവിൽ അയാളെ തന്നെ വിവാഹം ചെയ്തു ! ഫോട്ടോഷൂട്ടും നടത്തി

പെൺകുട്ടികൾ ഒരു 23 വയസ്സ് പിന്നിട്ടാൽ, പുരുഷന്മാരുടെ കാര്യത്തിൽ ഒരു 28 വസ്സായാൽ ഉടൻ തുടങ്ങും വീട്ടുകാരുടേയും നാട്ടുകാരുടേയും ചോദ്യം..’എപ്പോഴാണ് വിവാഹം കഴിക്കുന്നത് ? ‘ ഇത്തരത്തിൽ ഒരു ചോദ്യം നിഖിൽ മാലിക്കിനെ അലട്ടാൻ തുടങ്ങിയിട്ട് കുറച്ചുനാളുകളായി.
ഒടുവിൽ ചോദ്യംചെയ്യലുകാരുടെ എണ്ണം കൂടി വന്നപ്പോൾ എല്ലാവരുടേയും വായടപ്പിക്കാൻ അയാൾ അയാളഎ തന്നെ വിവാഹം ചെയ്തു !! മാത്രമല്ല ഫോട്ടോഷൂട്ടും നടത്തി !
രണ്ട് മണിക്കൂർ മാത്രമെടുത്താണ് ഫോട്ടോഷൂട്ട് നടത്തിയത്. നമ്മുടെ സന്തോഷം നമ്മുടെ കയ്യിൽ തന്നെയാണ്, സന്തോഷമായിരിക്കാൻ മറ്റാരും കൂടെ വേണമെന്നില്ല – ഇതായിരുന്നു ഫോട്ടോഷൂട്ട് മുന്നോട്ടുവെക്കുന്ന സന്ദേശം.
ഒടുവിൽ അയാൾ അയാളുടെ സോൾമേറ്റിനെ കണ്ടുപിടിച്ചിരിക്കുകയാണ്…അത് താൻ തന്നെയെന്ന് ലോകത്തോട് വിളിച്ചു പറഞ്ഞിരിക്കുകയാണ് അദ്ദേഹം.
‘ എന്ന് വിവാഹം കഴിക്കും ?’ എന്ന ചോദ്യം നിങ്ങളഉം ഒരുപക്ഷേ ജീവിത്തിൽ പലയാവർത്തി കേട്ടിരിക്കാം. നാം മനസ്സാൽ എപ്പോൾ തയ്യാറാകുന്നോ അപ്പോൾ മാത്രം വിവാഹം കഴിക്കുക….നിഖിൽ പറയുന്നു.
Man Marries Himself and did amazing photoshoot
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here