Advertisement

ഇരുകയ്യും കൂട്ടിക്കെട്ടി യുവതിയെ തെരുവിലൂടെ നടത്തി; കുതറിയോടാൻ ശ്രമിച്ചും, അഴിച്ചുവിടാൻ യാചിച്ചും അലറി കരഞ്ഞും യുവതി; നോക്കുകുത്തിയായി പോലീസ്

February 21, 2018
2 minutes Read
Woman Tied To A Leash And Dragged Around Like An Animal

ഇരുകയ്യും കയർകൊണ്ട് കൂട്ടിക്കെട്ടി തെരുവിലൂടെ യുവതിയെ നടത്തിച്ചു. കുതറിയോടാൻ ശ്രമിച്ചും, അഴിച്ചുവിടാൻ യാചിച്ചും അലറി കരഞ്ഞിട്ടും ആരും ഒന്നും മിണ്ടിയില്ല, മനുഷ്യാവകാശമെന്നാൽ വെറും വാക്ക് മാത്രമാണ് ഇവിടെ…എല്ലാം കണ്ട് നോക്കുകുത്തിയായി പോലീസ്.

ഉത്തർപ്രദേശിലെ മൊറാദാബാദിലാണ് സംഭവം. യുവതിയെ ഇത്തരത്തിൽ വലിച്ചിഴച്ച് കൊണ്ടുപോകുന്ന ദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം വാർത്തയാകുന്നത്.

യുവതിയുടെ ദേഹത്ത് ‘പ്രേതബാധ’ ഉണ്ടെന്നും അതിനാലാണ് ഇങ്ങനെ നടത്തിക്കുന്നതെന്നുമാണ് യുവതിയെ വലിച്ചിഴച്ച സ്ത്രീയുടെ വാദം. ഇത്തരം പ്രേതബാധ കൂടിയവരെ ഇങ്ങനെയാണ് അവിടങ്ങളിൽ ‘സാധാരണയായി ചികിത്സിക്കാറെന്നും’ സ്ത്രീ പറയുന്നു.

മാനസിക രോഗങ്ങൾക്ക് ഉൾനാടുകളിൽ ഇപ്പോഴും ചികിത്സ ഇല്ല. പലപ്പോഴും മാനസിക രോഗങ്ങളെ ‘പ്രേതബാധ’ എന്ന ലേബലിലാണ് ആളുകൾ കാണുന്നത്. ഇതുകാരണം മാനസികരോഗികൾക്ക് പലപ്പോഴും ശരിയായ ചികിത്സ ലഭിക്കാതെ പോകുന്നു.

ഒരു ചെറുവിരൽ പോലും അനക്കാതെ എല്ലാം കണ്ടുനിന്ന പോലീസ് ഉദ്യോഗസ്ഥന്റെ മനസ്ഥിതിയാണ് ഞെട്ടിക്കുന്ന മറ്റൊരു കാര്യം. വിവരമോ വിദ്യാഭ്യാസമോ ഇല്ലാത്ത ഉൾനാട്ടുകാരുടെ അറിവില്ലായ്മയാണ് അവരെ ഇത്തരം കൃത്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുന്നതെങ്കിൽ പഠിപ്പും  വിവരവുമെല്ലാം ഉള്ള ഒരു പോലീസ് ഉദ്യോഗസ്ഥന് എങ്ങനെയാണ് ഇത് വെറുതെ നിന്ന് നോക്കി കാണാൻ സാധിക്കുക ?

Woman Tied To A Leash And Dragged Around Like An Animal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top