Advertisement

വെള്ളരിമലയിലുണ്ടായത് മണ്ണിടിച്ചില്‍, ജനവാസമേഖലയെ ബാധിക്കില്ല: വയനാട് ജില്ലാ ഭരണകൂടം

3 hours ago
3 minutes Read
landslide in Vellarimala will not affect chooralmala says district administration

വയനാട് ചൂരല്‍മല വെള്ളരിമലയിലുണ്ടായത് മണ്ണിടിച്ചിലെന്ന് ജില്ലാ ഭരണകൂടം. കഴിഞ്ഞ മാസം 30നാണ് വനത്തിനുള്ളിലുണ്ടായ മണ്ണിടിച്ചിലിന്റെ വിവരം അറിഞ്ഞതെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. ചൂരല്‍മലയിലെ ജനവാസ മേഖലയെ മണ്ണിടിച്ചില്‍ ബാധിക്കില്ലെന്ന് ഉറപ്പാക്കിയെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. (landslide in Vellarimala will not affect chooralmala says district administration)

കഴിഞ്ഞ രണ്ടാം തിയതിയാണ് മണ്ണിടിച്ചില്‍ സംബന്ധിച്ച വാര്‍ത്ത ട്വന്റിഫോര്‍ പുറത്തുവിടുന്നത്. വെള്ളരിമലയിലെ വെള്ളച്ചാട്ടത്തില്‍ ചുവന്ന പാട് കണ്ടത് ശ്രദ്ധയില്‍പ്പെട്ടതായിരുന്നു മണ്ണിടിച്ചില്‍ സംശയത്തിന് കാരണം. പിന്നീട് കൂടുതല്‍ നാട്ടുകാര്‍ ഇത് ശ്രദ്ധിക്കുകയും ഇത് ഉരുള്‍പൊട്ടലാണോ എന്ന ചോദ്യമുയരുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വെള്ളരിമലയിലുണ്ടായത് മണ്ണിടിച്ചിലാണെന്ന് ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചിരിക്കുന്നത്. ചൂരല്‍മലയിലെ ജനവാസ മേഖലയെ ബാധിക്കില്ലെന്ന് ഉറപ്പാക്കിയിരുന്നുവെന്നും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിരുന്നുവെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

Read Also: ശ്രീചിത്രയിൽ പ്രതിസന്ധിയുണ്ടെന്ന് അറിയിച്ചിട്ടും കേന്ദ്രം നടപടി എടുത്തില്ല, സ്ഥാപനത്തെ ആസൂത്രിതമായി ഇല്ലായ്മ ചെയ്യാൻ ശ്രമം; എ എ റഹിം എം പി

മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട് ഉടനടി യോഗം വിളിച്ചുചേര്‍ത്തെന്നും സ്ഥിതിഗതികള്‍ വിലയിരുത്തിയെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി. വനമേഖലയിലാണ് മണ്ണിടിച്ചിലുണ്ടായത്. ഈ പ്രദേശത്ത് മണ്ണിടിച്ചിലുണ്ടായാല്‍ വെള്ളം പുന്നപ്പുഴയിലെത്തില്ലെന്നും അതിനാല്‍ മുണ്ടെക്കൈ- ചൂരല്‍മല ജനവാസമേഖലകളെ ബാധിക്കില്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

Story Highlights : landslide in Vellarimala will not affect chooralmala says district administration

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top