Advertisement

അധ്യാപികയ്ക്ക് നേരെ ആസിഡ് ആക്രമണം; പ്രതി പിടിയിൽ

February 22, 2018
Google News 0 minutes Read
acid attack

കുറ്റിച്ചലിൽ അധ്യാപികയ്ക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ പ്രതി പിടിയിൽ. പരുത്തിപള്ളി സ്വദേശി ഉണ്ണി സതീഷാണ് പിടിയിലായത്. പ്രണയാഭ്യർത്ഥന നിരസിച്ചത് കാരണമാണ് ആസിഡ് ഒഴിച്ചതെന്ന് പ്രതി സമ്മതിച്ചു.

കുറ്റിച്ചൽ മന്തിക്കളം തടത്തരികത്ത് വീട്ടിൽ മോഹനൻലില്ലിക്കുട്ടി ദമ്പതികളുടെ മകൾ ജീന മോഹനന് (23) നേരെയാണ് കഴിഞ്ഞ ദിവസം ആകമണം നടന്നത്. കരിംഭൂതത്താൻ പാറ വളവിൽ ഇന്നലെ വൈകിട്ട് 6.30 ഓടെയായിരുന്നു സംഭവം.

കുറ്റിച്ചലിൽ ബസിറങ്ങിയ ശേഷം സ്‌കൂട്ടറിൽ വീട്ടിലേക്ക് പോകുകയായിരുന്ന ജീനയ്ക്ക് നേരെ, ബൈക്കിൽ എത്തിയ രണ്ട് യുവാക്കൾ ആസിഡ് ഒഴിക്കുകയായിരുന്നു.

നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ, ജീനയെ ആദ്യം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. ശേഷം മെഡിക്കൽ കോളേജാശുപത്രിയിലേക്ക് കൊണ്ടുപോയി. യുവതിയുടെ കൈയ്യിലും മുതുകിലും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here