ജസ്റ്റിൻ ട്രൂഡോയുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി കൂടിക്കാഴ്ച ഇന്ന്

ഇന്ത്യ സന്ദർശിക്കുന്ന കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൂടിക്കാഴ്ച നടത്തും. പ്രതിരോധം, വ്യാപാരം, ആണവ സഹകരണം, വിദ്യാഭ്യാസം എന്നി മേഖലകളിലെ സഹകരണം വർധിപ്പിക്കുന്നത് സംബന്ധിച്ച് ഇരുനേതാക്കളും ചർച്ച നടത്തുമെന്നാണ് സൂചന.
കൂടിക്കാഴ്ചയ്ക്കു മുന്നോടിയായി ട്രൂഡോയും കുടുംബവും ഇന്ത്യ സന്ദർശനം ആസ്വദിച്ചു എന്നു വിശ്വസിക്കുന്നുവെന്ന് മോദി ട്വീറ്റ് ചെയ്തു. ട്രൂഡോയുടെ മക്കളായ സേവിയർ, എല്ല ഗ്രേസ്, ഹദ്രിൻ എന്നിവരെ കാണാൻ ആകാംക്ഷയുണ്ടെന്നും മോദി ട്വിറ്ററിൽ കുറിച്ചു. 2015 ൽ കാനഡ സന്ദർശിച്ചപ്പോൾ ട്രൂഡോയോടും എല്ല ഗ്രേസിനുമൊപ്പം എടുത്ത ചിത്രവും മോദി ട്വിറ്ററിൽ പങ്കുവച്ചു.
justin trudeau
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here