സെക്രട്ടേറിയറ്റിൽ പ്രേതബാധ; ഉടൻ ഒഴിപ്പിക്കൽ പൂജ വേണമെന്ന് എംഎൽഎമാർ

രാജസ്ഥാൻ സെക്രട്ടറിയേറ്റ് മന്ദിരത്തിൽ പ്രേതബാധയുണ്ടെന്ന് എംഎൽഎമാരുടെ പരാതി. രണ്ട് എംഎൽഎമാരുടെ അകാല മരണത്തെത്തുടർന്നാണ് മറ്റ് എംഎൽഎമാർ പ്രേതബാധ ആരോപിക്കുന്നത്. നഥ്ഡ്വാര എംഎൽഎ കല്യാൺ സിങും മംഗളഗഢ് എംഎൽഎ കീർത്തി കുമാരിയുമാണ് അടുത്തടുത്ത് മരിച്ചത്. മന്ദിരത്തിലെ ബാധ ഒഴിപ്പിക്കാനായി ഉടൻ പൂജ നടത്തണമെന്നാണ് എംഎൽഎമാരുടെ ആവശ്യം.
സെക്രട്ടേറിയറ്റ് മന്ദിരം നിൽക്കുന്ന സ്ഥലം മുമ്പ് ശ്മശാനമായിരുന്നുവെന്നും ഗതികിട്ടാത്ത ആത്മാക്കൾ ഇവിടെ ചുറ്റിക്കറങ്ങുന്നുണ്ടാവുമെന്നുമാണ് എംഎൽഎമാരുടെ ഭയം. 2001 ലാണ് ഇവിടെ സെക്രട്ടേറിയറ്റ് മന്ദിരം നിർമിച്ചത്. ഇതിന് സമീപത്തായി ഒരു ശ്മശാനമുണ്ടായിരുന്നു. ആ സ്ഥലവും സെക്രട്ടേറിയറ്റ് മന്ദിരത്തിനായി ഏറ്റെടുത്തിരുന്നു. ഇതാണ് ഇപ്പോൾ എംഎൽമാരെ ഭയപ്പെടുത്തുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here