ഘൗത്തയിൽ സിറിയൻ സൈന്യത്തിന്റെ വ്യോമാക്രമണം തുടരുന്നു; കൊല്ലപ്പെട്ടവരുടെ എണ്ണം 400 കടന്നു

കിഴക്കൻ ഘൌത്തയിൽ സിറിയൻ സൈന്യത്തിന്റെ വ്യോമാക്രമണം അഞ്ചാം ദിവസവും തുടരുന്നു. ഞായറാഴ്ച ആരംഭിച്ച ആക്രമണത്തിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 410 ആയി. കൊല്ലപ്പെട്ടവരിൽ 150 പേർ കുട്ടികളാണെന്ന് മനുഷ്യാവകാശ സംഘടനകൾ റിപ്പോർട്ട് ചെയ്തു
വിമതർക്കെതിരായ ആക്രമണമന്ന് സൈന്യം അവകാശപ്പെടുമ്പോഴും കൊല്ലപ്പെടുന്നവരിൽ അധികവും സാധാരണക്കാരാണ്. സൈനിക നടപടിക്കെതിരെ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധം ശക്തമാകുമ്പോഴും ആക്രമണത്തിന്റെ തീവ്രത കുറക്കാൻ ബശ്ശാറുൽ അസദ് സർക്കാർ തയ്യാറായിട്ടില്ല. ആശുപത്രികളും സ്‌കൂള് കെട്ടിടങ്ങളും കച്ചവട കേന്ദ്രങ്ങളുമടക്കം ജനവാസമേഖലകള് കേന്ദ്രീകരിച്ചാണ് ആക്രമണം.
syrian airstrike kills 400
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here