Advertisement

നെടുമ്പാശ്ശേരി മനുഷ്യക്കടത്ത് കേസില്‍ എഴുപേര്‍ കുറ്റക്കാര്‍; ആദ്യ മൂന്ന് പ്രതികള്‍ക്ക് പത്ത് വര്‍ഷം തടവ്

February 24, 2018
1 minute Read
human traficking

ദുബായ് മനുഷ്യക്കടത്ത് കേസില്‍ എഴുപേര്‍ കുറ്റക്കാര്‍.ആദ്യ മൂന്ന് പ്രതികള്‍ക്ക് പത്ത് വര്‍ഷം തടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട് . ആറ് പേരെ വെറുതെ വിട്ടു.കൊച്ചി സിബിഐ കോടതിയുടേതാണ് വിധി. ബിന്ദു, ശാന്ത, എപി മനീഷ്, കെവി സുരേഷ്, ലിസി സോജന്‍, സേതു ലാല്‍, അനില്‍ കുമാര്‍ എന്നിവരാണ് കുറ്റക്കാര്‍.കേസില്‍ ആകെ 16 പ്രതികളാണ്  ഉണ്ടായിരുന്നത്. ഇവരില്‍ രണ്ട് പേര്‍ മാപ്പുസാക്ഷികളായി. ഒരു പ്രതിയെ പിടികൂടാനായില്ല. മലയാളി യുവതികളെ പെണ്‍വാണിഭത്തിനായി വിദേശത്തേക്ക് കടത്തിയെന്നാണ് കേസ്

human trafficking

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top