Advertisement

ഇന്നാണ് ഫൈനല്‍; ഇന്ത്യ-ദക്ഷിണാഫ്രിക്ക അവസാന ട്വന്റി 20 മത്സരം ഇന്ന്

February 24, 2018
1 minute Read
India SA t20

ഏകദിന പരമ്പര സ്വന്തമാക്കിയ വീറോടും വാശിയോടും ട്വന്റി 20 പരമ്പര നേടാന്‍ ഇന്ത്യയും ഏകദിനത്തിലെ നാണംകെട്ട പരാജയത്തിന് പകരംവീട്ടാന്‍ ദക്ഷിണാഫ്രിക്കയും ഇന്ന് കളത്തിലിറങ്ങും. മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ രണ്ട് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ 1-1ന് ഇരുടീമുകളും സമനിലയില്‍ എത്തിയിരിക്കുകയാണെന്നതിനാല്‍ ഇന്നത്തെ മൂന്നാം മത്സരം ഏറെ നിര്‍ണായകമാകും. ഇന്നത്തെ മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക് ട്വന്റി 20 പരമ്പര സ്വന്തമാക്കാം. ഇന്ന് രാത്രി 9.30ന് ന്യൂലാന്‍ഡ് സ്റ്റേഡിയത്തിലായിരിക്കും മത്സരം നടക്കുക. ആദ്യ മത്സരം ഇന്ത്യ വിജയിച്ചപ്പോള്‍ രണ്ടാം മത്സരം ദക്ഷിണാഫ്രിക്ക സ്വന്തമാക്കുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top