Advertisement

മധുവിന്റെ മൃതദേഹം കൊണ്ടുപോയ ആംബുലന്‍സ് നാട്ടുകാര്‍ തടഞ്ഞു

February 24, 2018
Google News 0 minutes Read
madhu

പാലക്കാട്: അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട മധുവിന്റെ മൃതദേഹവുമായിവന്ന ആംബുലന്‍സ് നാട്ടുകാര്‍ തടഞ്ഞു. കേസിലെ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു ആംബുലന്‍സ് തടഞ്ഞുകൊണ്ടുള്ള നാട്ടുകാരുടെ പ്രതിഷേധം നടന്നത്. മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്ത ശേഷം മൃതദേഹം വിട്ടുനല്‍കാമെന്ന് നാട്ടുകാര്‍ പറയുകയായിരുന്നു. പിന്നീട് പോലീസ് ഇടപെട്ട ശേഷമാണ് പ്രശ്‌നങ്ങള്‍ തീര്‍ന്ന് ആംബുലന്‍സ് വിട്ടുകൊടുത്തത്. കേ​സി​ൽ ഇ​തു​വ​രെ 11 പേ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​വ​ർ​ക്കെ​തി​രെ കൊ​ല​ക്കു​റ്റം ഉ​ൾ​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ൾ ചേ​ർ​ത്ത് കേ​സെ​ടു​ക്കു​മെ​ന്ന് അ​ന്വേ​ഷ​ണ ചു​മ​ത​ല​യു​ള്ള തൃ​ശൂ​ർ റേ​ഞ്ച് ഐ​ജി എം.​ആ​ർ. അ​ജി​ത് കു​മാ​ർ പ​റ​ഞ്ഞി​രു​ന്നു. കേ​സി​ൽ ഇ​നി​യും മൂ​ന്നു പേ​രെ​കൂ​ടി പി​ടി​കൂ​ടാ​നു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here