കാനത്തെ വിമര്‍ശിച്ച് കേരള കോണ്‍ഗ്രസിന്റെ മുഖപത്രം

കോട്ടയം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരേ രൂക്ഷ വിമർശനവുമായി കേരള കോണ്‍ഗ്രസ്-(എം) പാർട്ടിയുടെ മുഖപത്രം പ്രതിച്ഛായ. കാനം രാജേന്ദ്രൻ കാനന ജീവിതം കൈവെടിഞ്ഞ് പുറത്തേക്കുവരണം. തുത്തുകുണുക്കി പക്ഷിയെ പോലെ അദ്ദേഹം ഗർവ് കാണിക്കരുതെന്നും എൻ. ജയരാജ് എംഎൽഎ എഴുതിയ ലേഖനത്തിൽ ആവശ്യപ്പെടുന്നു. തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്കു നിന്ന് ശക്തി തെളിയിക്കാൻ ഒരിക്കൽ പോലും കഴിയാത്ത പാർട്ടിയാണ് സിപിഐ. ഇത്തവണ 19 സീറ്റ് സിപിഐയ്ക്ക് ലഭിച്ചത് സിപിഎമ്മിന്‍റെ ഒൗദാര്യം കൊണ്ടാണെന്നും ലേഖനത്തിൽ വിമർശിക്കുന്നു. കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായുള്ള സെമിനാർ വേദിയിൽ മാണിയും കാനവും ഒന്നിച്ചതിനു പിന്നാലെയാണ് പ്രതിച്ഛായയിലെ വിമർശനം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here