സിപിഎമ്മും സിപിഐയും പിളരുമെന്ന് ആരും വിചാരിക്കേണ്ട; എസ് രാമചന്ദ്രന്‍ പിള്ള

‘കേരളം ഇന്നലെ, ഇന്ന്, നാളെ’ എന്ന വിഷയത്തെ ആസ്പദമാക്കി സിപിഎം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന സെമിനാറില്‍ സിപിഎം-സിപിഐ ബന്ധത്തെ കുറിച്ച് വാചാലനായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ള. സിപിഎം-സിപിഐ പാര്‍ട്ടികളുടെ കൂട്ടായ ഭൂതകാലം കേരളത്തിന്റെ ഇന്നലെകളെ ശക്തീകരിച്ചതാണെന്നും ആ ബന്ധം ഇന്നും തുടരുന്നത് മുന്നണിയെ ശക്തിപ്പെടുത്തുന്നുണ്ടെന്നും എ.സ്. രാമചന്ദ്രന്‍ പിള്ള അവകാശപ്പെട്ടു. രണ്ട് പാര്‍ട്ടികള്‍ക്കും വ്യത്യസ്തമായ നിലപാടുകള്‍ ഉണ്ട്. അത്തരം നിലപാടുകള്‍ ആരും മറച്ചുവെക്കാറില്ല. തുറന്നുപറച്ചിലുകളാണ് ഇരു പാര്‍ട്ടികളെയും ശക്തിപ്പെടുത്തുന്നത്. അഭിപ്രായങ്ങള്‍ തുറന്നുപറയുന്നു എന്നതുകൊണ്ട് പാര്‍ട്ടികള്‍ തമ്മില്‍ ശത്രുതയിലാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നത് മായം ചേര്‍ത്ത വാര്‍ത്തകള്‍ പോലെയാണ്. അഭിപ്രായങ്ങള്‍ തുറന്നുപറയുന്നതുകൊണ്ട് ആരും ആരുടെയും ശത്രുക്കളാകുന്നില്ല. മാധ്യമങ്ങള്‍ പല നുണക്കഥകളും പ്രചരിപ്പിക്കുന്നു. അവര്‍ക്ക് ചില കല്പിത താല്‍പര്യങ്ങള്‍ ഉണ്ടായിരിക്കാം. സിപിഎമ്മും സിപിഐയും വേര്‍പ്പിരിയുമെന്ന് ഓര്‍ത്ത് ആരും മനപ്പായസം ഉണ്ണേണ്ട ആവശ്യം ഇല്ലെന്നും തൃശൂരില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് എസ്. രാമചന്ദ്രന്‍ പിള്ള പറഞ്ഞു. മുന്നണി പ്രവേശത്തെ കുറിച്ച് പോരടിക്കുന്ന കേരള കോണ്‍ഗ്രസ് എം. അധ്യക്ഷന്‍ കെ.എം. മാണിയും സിപിഐ സെക്രട്ടറി കാനം രാജേന്ദ്രനും ഒരുമിച്ച് വേദിയില്‍ എത്തിയത് സെമിനാറിന്റെ പ്രസക്തി വര്‍ദ്ദിപ്പിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here