ശ്രീദേവിയുടെ അപ്രതീക്ഷിത മരണത്തില്‍ അനുശോചന പ്രവാഹം

നടി ശ്രീദേവിയുടെ അപ്രതീക്ഷിത മരണത്തില്‍ അനുശോചന പ്രവാഹം. താരത്തിന്റെ നിര്യാണത്തില്‍ അതീവ സങ്കടമെന്നാണ് പ്രധാനമന്ത്രി മോഡി പ്രതികരിച്ചത്. സിനിമാ മേഖലയില്‍ വളരെയേറെ അനുഭവ സമ്പത്തുള്ളയാളാണ് ശ്രീദേവി. അവരുടെ സിനിമാ ജീവിതത്തില്‍ നിരവധി കഥാപാത്രങ്ങള അവതരിപ്പിക്കുകയും അവിസ്മരണീയമായ പ്രകടനം നടത്തുകയും ചെയ്തിട്ടുണ്ട്. അവരുടെ വേർപാടിൽ ദുഃഖിക്കുന്ന ഏവരോടും അനുശോശനം അറിയിക്കുന്നു. അവരുടെ ആത്മാവിന് നിത്യശാന്തി നേരുന്നു’ എന്നാണ് മോഡി ട്വിറ്ററില്‍ കുറിച്ചത്.
Saddened by the untimely demise of noted actor Sridevi. She was a veteran of the film industry, whose long career included diverse roles and memorable performances. My thoughts are with her family and admirers in this hour of grief. May her soul rest in peace: PM @narendramodi
— PMO India (@PMOIndia) 25 February 2018
മരണവാര്‍ത്ത ഞെട്ടിച്ചെന്നാണ് രാഷ്ട്രപതി റാംനാഥ് കോവിന്ദിന്റെ ട്വീറ്റ്. ലക്ഷക്കണക്കിനു വരുന്ന ആരാധകരുടെ നെഞ്ചു തകർത്താണ് അവർ കടന്നുപോകുന്നത്. മൂണ്ട്രം പിറൈ, ലാംമെ ഇംഗ്ലിഷ് വിംഗ്ലിഷ് തുടങ്ങിയ സിനിമകളിലെ അഭിനയം മറ്റു അഭിനേതാക്കൾക്ക് ഒരു പ്രചോദനമാണ്. അവരുടെ കുടുംബത്തോടും സഹപ്രവര്‍ത്തകരോടും അനുശോചനം അറിയിക്കുന്നുവെന്നും രാഷ്ട്രപതി കുറിച്ചു.
Shocked to hear of passing of movie star Sridevi. She has left millions of fans heartbroken. Her performances in films such as Moondram Pirai, Lamhe and English Vinglish remain an inspiration for other actors. My condolences to her family and close associates #PresidentKovind
— President of India (@rashtrapatibhvn) 25 February 2018
അഞ്ചു ദശാബ്ദം ഇന്ത്യൻ സിനിമയിൽ നിറഞ്ഞു നിന്ന ശ്രീദേവിയുടെ ആകസ്മിക വേർപാട് വ്യസനകരമാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചത്. വ്യത്യസ്ത ഭാഷകളിൽ അനേകം അനശ്വര കഥാപാത്രങ്ങളെ അവതരിപ്പിച്ച ശ്രീദേവിയുടെ അകാല നിര്യാണം ഇന്ത്യൻ ചലച്ചിത്ര ലോകത്തിന് അപരിഹാര്യ നഷ്ടമാണെന്നും പിണറായിവിജയന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here