Advertisement

ഡ്രൈവറില്ലാ യൂബര്‍ കാറുകള്‍ ഉടന്‍

February 25, 2018
0 minutes Read

ഓണ്‍ലൈന്‍ ടാക്സി സര്‍വ്വീസായ യൂബറിന്‍റെ ഡ്രൈവറില്ലാ കാറുകള്‍ ഒരു വര്‍ഷത്തിനകം എത്തും. ഇന്ത്യയില്‍ ആദ്യ സന്ദര്‍ശനത്തിനെത്തിയപ്പോള്‍ യൂബര്‍ ടെനോളജീസ് സിഇഒ ദാരാ ഖൊസ്‌റോഷിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.ജാപ്പനീസ് കമ്പിനിയായ ടൊയോട്ടയുമായി സഹകരിച്ച് ഡ്രൈവറില്ലാ ഊബറിന്റെ സാങ്കേതിക വിദ്യ വാഹനങ്ങളില്‍ സജ്ജ്മാക്കുവാനുള്ള ചര്‍ച്ചയിലാണെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

ഇന്ത്യ തങ്ങളുടെ പ്രധാന വിപണികളിലൊന്നാണെന്ന് അദ്ദേഹം പറഞ്ഞു. സാന്‍ഫ്രാന്‍സിസ്‌കോയ്ക്ക് പുറത്ത് കമ്പനിക്ക് സാങ്കേതിക വിദ്യ വികസന കേന്ദ്രം സ്ഥാപിക്കാന്‍ ഇന്ത്യയെയാണ് പരിഗണിക്കുന്നത്.  രാജ്യത്ത് വന്‍നിക്ഷേപം നടത്തുവാന്‍ പദ്ധതിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top