ത്രിരാഷ്ട്ര ട്വന്റി-20 പരമ്പരയില്‍ രോഹിത് നയിക്കും; കോഹ്ലിക്കും ധോണിക്കും വിശ്രമം

ന്യൂഡൽഹി: ശ്രീലങ്കയിൽ നടക്കുന്ന ത്രിരാഷ്ട്ര ട്വന്റി 20 പരന്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ രോഹിത് ശർമ നയിക്കും. ദക്ഷിണാഫ്രിക്കൻ പര്യനടത്തിനുശേഷം തിരിച്ചെത്തുന്ന ടീമിൽ വിരാട് കോഹ്ലി, എം.എസ്. ധോണി, ഭുവനേശ്വർ കുമാർ, ജസ്പ്രീത് ബുംറ, കുൽദീപ് യാദവ്, ഹാർദിക് പാണ്ഡ്യ എന്നിവർക്കു വിശ്രമം നൽകിയാണ് ബിസിസിഐ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. ഇവർക്കു പകരക്കാരായി ദീപക് ഹൂഡ, വാഷിംഗ്ടണ്‍ സുന്ദർ, വിജയ് ശങ്കർ, മുഹമ്മദ് സിറാജ്, റിഷഭ് പന്ത് എന്നിവർ ടീമിലെത്തി. ശ്രീലങ്കയുടെ ഇന്ത്യൻ പര്യടനത്തിലെ ഏകദിന, ട്വന്റി 20 മത്സരങ്ങളിൽ രോഹിതാണ് ടീമിനെ നയിച്ചത്. ശിഖർ ധവാനാണ് പര്യടനത്തിൽ ടീമിന്റെ ഉപനായകൻ. ശ്രീലങ്കയും ബംഗ്ലാദേശുമാണ് പരമ്പരയിലെ മറ്റ് ടീമുകൾ. മാർച്ച് ആറു മുതൽ 18 വരെയാണ് മത്സരം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here